ആവശ്യമുള്ളതില്‍ കുത്തിക്കോ...

3/12/12

നേഴ്സ് ആയ എന്നെയിഹ ...........എല്ലാരെയും പോലെ അക്കരെപ്പച്ചയുടെ എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷകളുടെ  വലിയ  ഭാണ്ഡവും എടുത്താണ് നഴ്സിംഗ്  എന്ന വലിയ കുടുംബത്തിലേക്ക് ഞാനും  കാലെടുത്തു വച്ചത്......ദാസനെയും വിജയനെയും പോലെ ......ഒരു വീട്, എ സി , ഫ്രിഡ്ജ്‌ ,കാറ്,,,,,,,ഹോ....എന്തൊക്കെ പ്രതീക്ഷകള്‍ ...!!!!!!! ഗവണ്‍മെന്റ് സ്കൂള്‍ ആയത് കൊണ്ട് ഫീസ് വേണ്ട....300 രൂപ സ്റ്റയ്പെന്റ് കിട്ടും.......എല്ലാം കൂടെ കഴിഞ്ഞു പോകാം......തട്ടിയും മുട്ടിയും സംഭവബഹുലമായ ആ മൂന്നര വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണത്‌ പെട്ടെന്നായിരുന്നു...........
ആ വര്‍ഷങ്ങള്‍ ചിന്തയില്‍ ഉണ്ടാക്കിയ മാറ്റം വലുതായിരുന്നു......പഠിക്കാന്‍ വരുമ്പോള്‍ എടുത്തിരുന്ന ആ ഭാണ്ഡം എവിടെയോ വച്ച് മറന്നു.....അമേരിക്കയും ,ഇംഗ്ലണ്ടും ആവിയായിപ്പോയി.......കാലിഫോര്‍ണിയക്ക്  പോയ ചരക്കു കപ്പലില്‍ നിന്നും ഗള്‍ഫിലേക്ക്‌ ചാടി ചെന്നൈയില്‍ എത്തിയ ദാസ-വിജയന്മാര്‍ എത്രയോ ഭേദം,,,,,!!!!!!!പക്ഷെ എനിക്ക് കുറ്റപ്പെടുത്താന്‍ ഒരു ഗഫൂര്‍ക്കാ വരെ ഇല്ലായിരുന്നു .......സ്വയം തെരഞ്ഞെടുത്ത വഴി.

പ്രൈവറ്റ് ആശുപത്രിയില്‍ കയറില്ല എന്ന് എപ്പോഴോ എടുത്തിരുന്ന വാശി പുഴുങ്ങി തിന്നാല്‍ വിശപ്പ്‌ മാറില്ലെന്ന് മനസിലാക്കിയപ്പോള്‍ പതുക്കെ തലശ്ശേരിയിലെ ഒരു ബ്ലേഡ് ആശുപത്രിയില്‍ ജോലിക്ക് കയറി......
വര്‍ഷങ്ങളായി പുറംലോകം കാണാത്ത കുറെ പൊട്ടത്തവളകളും , അവരെ പേടിപ്പിക്കുന്ന വെപ്പ് പല്ല് വച്ച കുറെ നീര്‍ക്കോലികളും ഉള്ള ഒരു പൊട്ടക്കുളം.....

ആദ്യ ആഴ്ചയില്‍ തന്നെ മനസിലാക്കിയ സത്യങ്ങള്‍ വളരെ വലുതായിരുന്നു...


സ്വകാര്യ ആശുപത്രികളിലെ "നേഴ്സ് മാര്‍"""""" എന്ന് അറിയപ്പെടുന്ന വര്‍ഗ്ഗം എല്ലാം യദാര്‍ത്ഥ നേഴ്സ് മാര്‍ അല്ല എന്നതായിരുന്നു ഒന്നാമത്തെ സത്യം.....മിക്കവര്‍ക്കും വേണ്ടത്ര എന്നല്ല അത്യാവശ്യ വിദ്യാഭ്യാസം പോലും ഇല്ല.....ആരോ എവിടെയോ നടത്തിയ ആറു മാസത്തെ ലോകത്തില്ലാത്ത കോഴ്സ് പഠിച്ചവര്‍....,,,,,ജെനെറല്‍ നഴ്സിംഗ് മുതല്‍ മേലോട്ട് പഠിച്ചവര്‍ ആകെ ആറു പേര്‍....,,,,,അവര്‍ എല്ലാം തന്നെ ജൂനിയര്‍സ്.........


ചുരുക്കിപ്പറഞ്ഞാല്‍ ആശുപത്രി മുഴുവന്‍ വ്യാജ നേഴ്സ് മാര്‍ നിറഞ്ഞിരിക്കുന്നു....... ഇത്തരക്കാരെ ആശുപത്രിയില്‍ നേഴ്സ് ആക്കി വെക്കാന്‍ പാടില്ല എന്നത് അറിയാത്തവര്‍ അല്ല ആശുപത്രി നടത്തുന്നവര്‍....,,,,കക്കൂസ് കഴുകുന്ന ലോഷന്‍ മുതല്‍ കുട്ടികളുടെ അപ്പിക്കടലാസിനു വരെ അംഗീകാരം കൊടുക്കുന്ന ഇന്ത്യല്‍ മെന്റല്‍ അസോസിയേഷന്റെ(IMA)  കണ്ണൂരിലെ ഭീകര പ്രവര്‍ത്തകയാണ് ഇതിന്‍റെ മുഖ്യപാര്‍ട്ട്‌നേര്‍................
,
ക്വാളിഫൈഡ് നേഴ്സ് മാരെ വച്ചാല്‍ മിനിമം ശമ്പളം നല്‍കണം.....അതായത് ഏകദേശം ഏഴായിരം രൂപ (നൂറു ബെഡ് ആശുപത്രി) ആ പൈസക്ക് രണ്ടു വ്യാജന്മാരെ വെക്കാം എന്ന കഞ്ഞി കുടിക്കുന്ന ബുദ്ധിയാണ് ഇതിന്‍റെ പിന്നില്‍.....,,,, അവരാണെങ്കില്‍ ആട്ടും തുപ്പും എത്ര കിട്ടിയാലും മിണ്ടാതിരിക്കും കാരണം....പണി പോയാല്‍ പിന്നെ എങ്ങോട്ട് പോകും...സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍, തുടങ്ങി നേഴ്സ് ആവാനുള്ള സംഗതികള്‍ കയ്യിലില്ല എന്നത് കൊണ്ട് സഹിക്കുക തന്നെ........


കേരളത്തിലെ ഏതു ആശുപത്രി എടുത്താലും ഇതാണ് അവസ്ഥ.....മിക്കവാറും വാര്‍ഡുകളുടെ ഇന്‍ചാര്‍ജ് മാര്‍ വരെ ഇത്തരം വ്യാജന്മാര്‍ ആയിരിക്കും....രേജിസ്റെരില്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്ന പേരാണ് ഇവര്‍ക്ക്....


ഇത് വായിക്കുന്ന നാട്ടുകാര്‍ എങ്കിലും, ഇനി ഇന്‍ജെക്ഷന്‍ എടുക്കാന്‍ വരുന്ന നേഴ്സ്നോട് ചോദിക്കണം....എന്ത് പഠിച്ചിട്ടാ നേഴ്സ് ആയതെന്ന്.....വ്യാജന്മാര്‍ കുത്തി വല്ലതും പറ്റിയാല്‍ ഇന്‍ഷൂര്‍ തുക വരെ കിട്ടൂല്ല മച്ചൂ.......


മൂന്നരയും നാലും വര്ഷം തല കുത്തി പഠിക്കുന്ന നേഴ്സ് മാരെക്കാള്‍  ശമ്പളം ഈ വ്യാജന്മാര്‍ കാലക്രമേണ വാങ്ങുന്നു.....ഇത്തരം ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാസംബന്നന്മാര്‍ ആയ ടാക്കിട്ടര്‍മാരെ ആദ്യം ചാട്ടവാരിനടിക്കണം........


അങ്ങനെ അയ്യായിരം രൂപയും വാങ്ങി സൂര്യ പ്രകാശം പോലും കാണാതെ കടന്നു പോയത് നാല്  മാസം....!!!!!!!!


ആശുപതി മാനേജ്മെന്റ്കളോട് ഒരുതരം പക തന്നെ വളര്‍ന്നിരുന്നു.....
നൂറ്റമ്പത് രൂപയ്ക്കു പതിനഞ്ചു മണിക്കൂര്‍ ഡ്യൂട്ടി എടുത്തു , ഒചാനിച്ചു നിന്ന് ശമ്പളം വാങ്ങി പിന്നെ കുറെ കൂതരകളുടെ വായിലെ പൊട്ടത്തരവും കേട്ട് നില്‍കാന്‍ മനസില്ലാത്തത് കാരണം......അവിടുന്ന് ചാടി.....തീരുമാനം എടുത്തു കൂലിപ്പണിക്ക് പോകാം......


പക്ഷെ പോയില്ല....കാരണം....ഞാന്‍ കൂലിപ്പണിക്ക് പോയാല്‍ പിന്നെ എന്റെ നാട്ടിലെ ആരും നഴ്സിംഗ്നു പോകില്ല.....അത് വേണ്ട,,,,,എല്ലാരും പോട്ടെ.....


പിന്നെ അലച്ചില്‍ ആയിരുന്നു......സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടം......സ്വകാര്യ ആശുപത്രിയില്‍ വച്ച് മാനം കപ്പല് കയറിയ കുറച്ചു എമാന്മാര്‍ കൂടി അങ്ങ് പ്രതിജ്ഞ എടുത്തു.....ഒരു ആശുപത്രി എങ്കിലും പൂട്ടിക്കണം.........അങ്ങനെ നമ്മള്‍ തുടങ്ങി സ്റ്റാഫ്‌ നേഴ്സസ് അസോസിയേഷന്‍ ഓഫ് കേരള എന്നാ സംഘടന......


ഇന്ന് വരെ ആരും ചോദ്യം ചെയ്യാത്ത ആശുപതി മാനേജ്മെന്റ്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങി...........എല്ലാ ആരോഗ്യ കച്ചവടക്കാരും ഇളകി.....ചര്‍ച്ചക്ക് പോയാല്‍ സംസ്കാര സമ്പന്ന ഡോക്ടര്‍ വര്‍ഗ്ഗം  വിളിക്കുന്ന തെറികേട്ട് മടുത്തു,,,,ഒടുവില്‍ കണ്ണും പൂട്ടി നമ്മളും തുടങ്ങി.....മൊല്ലാക്കക്ക് എന്ത് കൊച്ചാപ്പ......???? കണ്ണും പൂട്ടി പണി കൊടുക്കാന്‍ തുടങ്ങി......നല്ല എട്ടിന്‍റെ പണി....അതും നല്ല പാലും വെള്ളത്തില്‍,,,,,,,സമരം...!!!


നാല് പിള്ളേര് കൂടി വിചാരിച്ചാല്‍ നമ്മളെ ഒലത്തുമോ എന്ന് ചോദിച്ചവര്‍ നാവടക്കി....വാല് ചുരുട്ടി,,,,,,,അപ്പോഴാണ്‌ നാട്ടുകാര്‍ ഈ പീഡനങ്ങള്‍ അറിഞ്ഞത്......പല സംഘടനകള്‍ ആയിഅവരും കൊടുത്തു നല്ല പണി.....


എന്തായാലും ഇപ്പൊ അവസ്ഥ ഒരിത്തിരി മാറി......എല്ലാ നഴ്സിംഗ് സംഘടനകളും കൂടി ചെയ്ത അഹോരാത്ര പരിശ്രമംകൊണ്ട് നാണക്കെടില്ലാതെ നേഴ്സ് ആണെന്ന് പറയാവുന്ന അവസ്ഥ കൈവന്നു......


എന്നാലും നിങ്ങള്‍ ഒന്നോര്‍ക്കുക......നേഴ്സ് മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആശുപത്രി ബില്ല് കൂട്ടുന്ന മാനേജ്മെന്റ് ചെയ്യുന്നത് നേഴ്സ് മാരുടെ സമരങ്ങളുടെ ജനകീയ അടിത്തറ തകര്‍ക്കുക എന്ന കാടത്തമാണ്......


പണ്ട് മറന്നു പോയ ആ ഭാണ്ഡം ഇന്ന് തിരിചെടുക്കുകയാണ് ....പ്രതീക്ഷകള്‍ വീണ്ടും മോട്ടിട്ടിരിക്കുന്നു.....


വ്യാജന്മാര്‍ ഇല്ലാതെ മുഴുവന്‍ ക്വാളിഫൈഡ് നേഴ്സ് മാര്‍ മാത്രമുള്ള ആശുപത്രികള്‍ ,,,,,,,,,അതാവട്ടെ നമ്മുടെ ലക്‌ഷ്യം...........


നേഴ്സ് മാരുടെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുക.....മാറ്റത്തിന്‍റെ കാവലാളാകുക.


ഷിനോജ് പൊയനാടന്‍
സ്റ്റാഫ്‌ നേഴ്സ്
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രം
പിണറായി

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാര്‍ഷിക വിലകളില്‍ നിന്നും നാണ്യവിളകളിലേക്ക് പുരോഗമിച്ച മലയാളീ യുടെ നവ ലിബറല്‍ ചാട്ടമാണ് നര്‍സുമാര്‍.

    ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....