ആവശ്യമുള്ളതില്‍ കുത്തിക്കോ...

3/14/12

അരാഷ്ട്രീയതയുടെ രാഷ്ട്രീയം........നഴ്സിംഗ് മേഖലയില്‍

"ഞങ്ങളുടെ രാഷ്ട്രീയം നിക്ഷ്പക്ഷമാണ്"......കേരളത്തിന്‍റെ പൊതുസമൂഹത്തിലേക്ക് ഒരായിരം വീണ്ടു വിചാരങ്ങളുടെ ചോദ്യങ്ങള്‍ എറിഞ്ഞ ഒട്ടനവധി  നഴ്സിംഗ് സമരങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്.....ഒരു പക്ഷെ നേഴ്സ് എന്ന വര്‍ഗ്ഗം ഉടലെടുത്തത് മുതല്‍ ഇന്ന് വരെ നടന്ന നവോഥാനങ്ങളെ കാറ്റില്‍ പരത്തുന്ന മാറ്റങ്ങളാണ് മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നഴ്സിംഗ് മേഖലയില്‍  നടന്നത് ....ഒരു പാട് പേരുടെ സഹനം ഒരു സുപ്രഭാതത്തില്‍ ഭീമാകാരം പൂണ്ട് മാനേജ്മെന്റ്കള്‍ എന്ന വലിയ കൊള്ളക്കാരില്‍ നിന്നും ഈ നഴ്സിംഗ് സമൂഹത്തെ രക്ഷിക്കാന്‍ ഒന്നിച്ചിറങ്ങുകയായിരുന്നു....അവിടെ സമ്പ്രദായങ്ങള്‍ ഒലിച്ചുപോയി.....നിയമ കവചങ്ങള്‍ പൊട്ടിത്തെറിച്ചു.....മാനേജ്മെന്റ്ന്റെ മുഷ്ടികള്‍ക്ക് കൂച്ചുവിലങ്ങ് വീണു.....മാധ്യമങ്ങളില്‍ നഴ്സിംഗ് സമരം വില്പനച്ചരക്കായി........ചൂടുപിടിച്ച ചര്‍ച്ചകള്‍.....,,,,അധികൃതരുടെ വാഗ്ധോരനികള്‍....,,,,,,,,,ഇതിനിടയിലും തീരാത്ത പ്രശ്നങ്ങളില്‍ സമരങ്ങള്‍ മുറ പോലെ നടന്നു......പല സംഘടനകള്‍///....,,,,,,പല പേരുകള്‍.....,,,,വികാരം ഒന്ന് മാത്രം നേഴ്സ്....നമ്മുടെ ഉയര്‍ച്ച...


പക്ഷെ എല്ലാ സമരങ്ങളുടെയും പൊതു സ്വഭാവങ്ങള്‍ ഒന്നായിരുന്നു...മാനേജ്മെന്റ്ന്‍റെ എതിര്‍പ്പും പാരയും....കൂട്ടത്തിലെ ചിലരുടെ കരിങ്കാലിപ്പണി.....മാധ്യമങ്ങളുടെ ഉച്ചയുറക്കവും ഞെട്ടിയെണീക്കലും...,,,രാഷ്ട്രീയ കോമരങ്ങളുടെ ഉറഞ്ഞുതുള്ളലും പ്രഖ്യാപനങ്ങളും.....അങ്ങനെ സര്‍വ-മിശ്രമായ സമരങ്ങള്‍....,,,,,

ഇതിനിടയിലും നമ്മുടെ സമരങ്ങളില്‍ ഉറച്ച പിന്തുണ തന്നവര്‍ പൊതുജനം തന്നെ ആയിരുന്നു....സമരം വന്നാല്‍ കഷ്ടപ്പെടുന്നത് അവര്‍ ആണെന്നറിഞ്ഞു കൊണ്ട് തന്നെ വാക്കാലും മനസാലും സമരത്തെ അനുകൂലിച്ചവര്‍.,,,,,,അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ സമരത്തിന്‍റെ തലേന്ന് ഐ സി യു വില്‍ അഡ്മിറ്റ്‌ ആയ  ഭാര്യയേയും കൊണ്ട് ഒറ്റയ്ക്ക്അടുത്ത ആശുപത്രിയിലേക്ക്  പോകാന്‍  ഞങ്ങള്‍ നല്‍കിയ ആംബുലന്‍സില്‍ കയറുമ്പോള്‍  ഇരിട്ടിക്കാരന്‍ ആയ എഴുപത് വയസോളം പ്രായമുള്ള അച്ചാച്ചന്‍ നമ്മളോട് പറഞ്ഞത്.." മക്കളെ നിങ്ങള്‍ ജയിക്കണം...ശമ്പളം തരുന്നത് വരെ നിങ്ങള്‍ സമരം ചെയ്യണം, ഇങ്ങനെ മാറി പോകേണ്ടി വന്നതില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല പക്ഷെ നിങ്ങള്‍ തോറ്റു എന്നറിഞ്ഞാല്‍ ഒരു പക്ഷെ എനിക്കത് സങ്കടമായിരിക്കും " എന്നാണ്.....

ഇത്തരത്തില്‍ നേഴ്സ്മാരുടെ സമരങ്ങള്‍ക്ക് ഡിമാന്‍ഡ്കള്‍ ഇല്ലാത്ത പിന്തുണയുമായി അന്നും ഇന്നും ഉള്ളത് പാവങ്ങളായ പൊതുജനം ആണ് എന്ന് പറയേണ്ടി വരും....ഒരു രാഷ്ട്രീയ പാര്‍ടിയുടെയും നിഴല്‍  ഇല്ലാത്ത പിന്തുണ....മുതലെടുപ്പുകളുടെ കാകദൃഷ്ടി ഇല്ലാത്ത പിന്തുണ...

അവിടെയാണ് സാമൂഹിക പ്രതിബദ്ധത എന്ന വാക്ക് നമ്മള്‍ക്ക് "ബാധ്യത" ആവുന്നത്,എല്ലാ നേഴ്സ്മാര്‍ക്കും വേണ്ടി ഒരു സംഘടന എന്ന രീതിയിലേക്ക് കേരളത്തിലെ നഴ്സിംഗ് സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്.പൊതു ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട അണ്ണാ ഹസാരെയുടെ സമരം എത്തിപ്പെട്ടത് എവിടെയാണെന്ന് നമ്മള്‍ക്കറിയാം....ബാബാ രാംദേവും രാഷ്ട്രീയ വല്കരിക്കപ്പെട്ടത്‌ പെട്ടെന്നാണ്,,,,ഇതിനൊക്കെ കാരണം, അവരൊക്കെ ഏറ്റുമുട്ടിയത് ചില്ലരക്കാരോടല്ല എന്നത് തന്നെ.ഇതേ രീതിയില്‍ നേഴ്സ് മാരുടെ സമരങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അല്ലെങ്കില്‍ നിറം നല്‍കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പല ഭാഗത്ത്‌ നിന്നായി ഉണ്ടാകുന്നത് നമ്മള്‍ കാണണം...നേരത്തെ പറഞ്ഞത് പോലെ പൊതുജനങ്ങള്‍ നമ്മുടെ സമരത്തെ പിന്തുണക്കുന്നത് അതിന്‍റെ മതമോ, നിറമോ ,രാഷ്ട്രീയ ശുദ്ധിയോ, ആദര്‍ശമോ കണ്ടല്ല, പകരം നമ്മുടെ ആവശ്യങ്ങളുടെ പ്രാധാന്യവും ഉറച്ചു നില്‍ക്കുന്ന സമാധാന സമര മാര്‍ഗങ്ങളും കണ്ടാണ് 

കേരളത്തില്‍ വിജയിച്ച എല്ലാ സമരങ്ങളുടെയും പിന്നില്‍ നേഴ്സ് മാരുടെ അധ്വാനം തന്നെ ആണ് ഏറ്റവും വലുത്, പക്ഷെ ആ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വന്നകൂട്ടത്തില്‍ എല്ലാ രാഷ്രീയ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു അല്ലെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഈ വിഷയം നേഴ്സ് മാരുടെ ഭാഗത്ത്‌ നിന്ന് ഏറ്റെടുത്തിരുന്നു എന്ന് പറയാം...അതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് നമുക്ക് വ്യക്തമാണെങ്കിലും സഹായങ്ങളെ മാനിക്കുന്നു, ആ സാഹചര്യത്തില്‍ ഏതെന്കിലും ഒരു പ്രത്യേക വിഭാഗത്തെ നേഴ്സ് സംഘടനകള്‍ പിന്തുണക്കുന്നതും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതും ആത്മഹത്യാപരമായ നടപടിയാണ്.
ഇത് നേരത്തെ പറഞ്ഞ പൊതുജനങ്ങളുടെ അവമതിപ്പിലേക്ക് കാര്യങ്ങള്‍ നീക്കും.
ഈ പറഞ്ഞതിനര്‍ത്ഥം നേഴ്സ് മാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നുള്ളതല്ല.
കക്ഷി രാഷ്ട്രീയതിനധീതമായ ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ആണ് നല്ലത്.
ഐ എം എ എന്ന ഒരൊറ്റ ലേബലില്‍ അണിനിരക്കുന്ന ഡോക്ടര്‍മാര്‍ അവര്‍ക്കിടയിലെ വ്യക്തിരാഷ്ട്രീയം മറക്കുന്ന പോലെ....
പക്ഷെ തീര്‍ച്ചയായും നമുക്ക് ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആവശ്യമാണ്...അല്ലങ്കില്‍ അത് ജനങ്ങളെ മാനിക്കാത്ത അരാജകത്വത്തിലേക്ക് സംഘടനാ അംഗങ്ങളെ നയിക്കാന്‍ കാരണമാവും.എല്ലാ പ്രശ്നങ്ങളുടെയും മാര്‍ഗ്ഗം സമരമാണ് എന്നാ ചിന്ത മാറണം....ഇത്തരം പൊളിറ്റിക്കല്‍ ഐഡിയോളജി  ഇല്ലാത്തതാണ് നേരത്തെ പറഞ്ഞ ഐ എം എ യെ ജനങ്ങളില്‍ നിന്നും അകതിയത്‌,,കാരണം ജനോപകാരപ്രദമായ ഒരു വാക്കോ നടപടിയോ അവരുടെ ചെയ്തികളില്‍ ഇല്ല....
സമൂഹത്തില്‍ നിന്നും നമുക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പിന്തുണയും നൂറിരട്ടിയായി തിരിച്ചു നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.അതിനായി സുശക്തമായ ഒരൊറ്റ സംഘടനയുടെ കൊടിക്കീഴില്‍ നാം അണിനിരക്കണം.നിറമോ,ജാതിയോ,മതമോ,കക്ഷിരാഷ്ട്രീയമോ ഇല്ലാതെ നേഴ്സ് എന്നാ ഒറ്റ രാഷ്ട്രീയം അതും തികച്ചും സാമൂഹികസത്തയില്‍ ഊന്നിയുള്ള സംഘടന.നമ്മുടെ ഉള്ളില്‍ തന്നെ സംഘടനയ്ക്ക് നിറം നല്‍കാന്‍ ശ്രമിക്കുന്ന ഹക്കെര്‍മാര്‍ ഉണ്ട്...അവരെ തിരിച്ചറിയുക,,, പ്രതിരോധിക്കുക.


10 comments:

 1. superb macha....hats off to u

  ReplyDelete
 2. ശരിയാണ്. നേഴ്സ് എന്ന‌ ഒറ്റ രാഷ്ട്രീയം. ഒരൊറ്റ സംഘടന.

  ReplyDelete
 3. വളരെ പ്രസ്ക്തമായ ഈ പോസ്റ്റ് എല്ലാ സ്ഴ്സമാരും അല്ലാത്തവരും വായിച്ച് ഇതൊരു പ്രചോദനമായി സാഴ്സ് എല്ലാം ഒറ്റ കുടക്കീഴിൽ വരട്ടെ, കൂടുതൽ ബുദ്ധിമുട്ടി ജോലി ചെയ്യുന്ന ഈ മേഘലയിൽ തീർത്തും ഒരു ആസ്തിത്വം വേണ്ടത് അനിവാര്യമായ സാഹചര്യം ഇന്ന് ഇണ്ടായിട്ടുണ്ട് എന്നത് സത്യം

  ആശംസകൾ
  എല്ലാ ഭാവുകങ്ങളും

  ReplyDelete
 4. ഒറ്റ സംഘടന, ഒറ്റ മുദ്രാവാക്യം, ഒറ്റ ലക്ഷ്യം........ആശംസകള്‍

  ReplyDelete
 5. നല്ല ആശയം....

  സമൂഹത്തില്‍ നിന്നും നമുക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പിന്തുണയും നൂറിരട്ടിയായി തിരിച്ചു നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.അതിനായി സുശക്തമായ ഒരൊറ്റ സംഘടനയുടെ കൊടിക്കീഴില്‍ നാം അണിനിരക്കണം.നിറമോ,ജാതിയോ,മതമോ,കക്ഷിരാഷ്ട്രീയമോ ഇല്ലാതെ നേഴ്സ് എന്നാ ഒറ്റ രാഷ്ട്രീയം

  പക്ഷെ പിന്തിരിപ്പന്മാര്‍ എല്ലാത്തിലും ഇടംകോലിടുന്ന നമ്മുടെ നാട്ടില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ആണ്‌ പാട് ഷിനോജെ..........

  നല്ല ആശയങ്ങളുമായി എഴുത്തു തുടരുക !!!

  ReplyDelete
 6. സമരവും ബ്ലോഗും വിജയികട്ടെ....

  ReplyDelete
 7. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അണി നിരക്കുക ,എല്ലാ ആശംസകളും നേരുന്നു .സമരത്തിനും ഈ ബ്ലോഗിനും .

  ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....