ആവശ്യമുള്ളതില്‍ കുത്തിക്കോ...

3/30/12

മാത്തന്‍ നേഴ്സിന്റെ 3 പീഡാനുഭവങ്ങള്‍ ...

ഒന്നാം പീഡാനുഭവം 



പ്രിയപ്പെട്ട നഴ്സിംഗ് പണിക്കാരേ”....

വളരെ വേദനയോടും ആത്മനിന്ദയോടും കൂടെയാണ്ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയാകുന്നുഒരു 

"നേഴ്സ് സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെവിടെയും പീഡിപ്പിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ല" എന്ന ദൈവവചനം ഒരിക്കല്‍ കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു...






വല്ലാത്ത ഒരു ഗ്ര്വുഹാതരത്വത്തോടെയും അതിന്റെ ആവേശതോടെയുമാണ്ഞാന്‍ വീടു ലക്ഷ്യമാക്കി പാഞ്ഞത്... ബസ്സിന്റെ കിളിവാതിലില്‍ കൂടി ചാത്തമല കള്ള്ഷാപ്പിന്റെ black and white toddy ബോര്ഡ് കൂടി കണ്ടപ്പോള്‍ മനസ്സും ശരീരവും ആത്മാവും ഒരുമിച്ച് ഹര്ഷാരവം മുഴക്കി...


പക്ഷെ,

എന്റെ ജനം എനിക്കായ് കരുതി വെച്ചതു കുരിശിന്റെ വഴി ആയിരുന്നു...

പീഡകള്‍


.... മാത്തന്‍ നേഴ്സിന്റെ 3 പീഡാനുഭവങ്ങള്‍ ....


ഇനി കഥയിലേക്ക്‌



…രണ്ടു വര്ഷം കൂടി സ്വന്തം ചെറുക്കനെ കാണുന്ന അപ്പന്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്തായിരിക്കും .. ഊഹിക്കാമോ... clue വേണോ...


"മാനേ തേനേ..പൊന്നേ കരളേ.. നീ അങ്ങു മെലിഞ്ഞുപോയല്ലോടാ.. കറുത്തുപോയല്ലോടാ.. നിനക്കവിടെ തിന്നാന്‍ ഒന്നും കിട്ടുന്നില്ലെടാവ്വെ"... ഇതില്‍ ഏതേലും ആയിരിക്കുകേലേ....


എന്നാല്‍ ....രം ഗം 1ഏക പുത്രന്റെ വരവും കാത്തു കുടുമ്ബം മുഴുവന്‍ തിണ്ണയില്‍ ....ഞാന്‍ സുസ്മേരവദനനായി മന്ദം മന്ദം ഭവനത്തിലേക്ക് നടന്നടുക്കുന്നു... ഡാഡി ഒന്നു മുന്നോട്ടാഞ്ഞു എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി ഒരു അരുളിപ്പാട്..


…@@@“”നിനക്ക് ഇതു വരെ മീശ മുളച്ചില്ലെടാ”””.....”!!!!@@@@###





>>>പ്രക്രിതി നിശ്ചചലമായി... എന്റെ പുരുഷത്വം ചൊദ്യം ചെയ്യപെട്ടിരിക്കുന്നു.... ഞാന്‍ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി... എന്നെ രക്ഷിക്കാന്‍ ആരുമില്ല... ഓടി ഒളിക്കാന്‍ സ്തലം ഇല്ലാ.... അന്ന് ഞാന്‍ കേട്ട എന്റെ പെങ്ങളുടെ ചിരിയാണു ഈ ലോകത്തിലേക്കും വെച്ചു കേട്ട ഏറ്റവും വ്രുത്തികെട്ട ചിരി....


ആ ഒറ്റ ചോദ്യത്തില്‍ നിന്നും പൊട്ടിച്ചിതറിയ നൂറു ചൊദ്യങ്ങളില്‍ ചിലത്....1. പത്തിരുപത്തിനാലുവയസ്സായ്ട്ടും നീ ഈ കുടുമ്ബത്തിനു വേണ്ടി എന്നാ പുഴുങ്ങിയിട്ടുണ്ടെടാ എരപ്പേ......2.ഞാന്‍ മണലില്‍ കിടന്നുണ്ടാക്കുന്ന കാശുകൊണ്ടല്ലെടാ നാറി.. നി ഇപ്പൊളും കള്ളുകുടിക്കുന്നേ....3.നിനക്കു നാണം എന്ന ഒരു സാധനം ഉണ്ടൊടാ എരണം കെട്ടവനേ....


ഒരു പക്ഷെ.. ഡാഡി ഇങ്ങനെയൊന്നും മനസ്സില്‍ പോലും ചിന്തിച്ചിട്ടുന്ണ്ടാവില്ലാ...ഒരു പക്ഷെ.. എന്റെ ഉള്ളില്‍ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരു നിഷ്കളങ്കന്റെ അപകര്ഷതാബോധം അവനേ കൊണ്ടു വിളിച്ചു പറയിക്കുന്നതായിരിക്കും ....എന്തേലുമാകട്ടെ.... പുല്ല്....


“”എന്നലും ആ തിണ്ണയില്‍ നിന്ന ആര്ക്കെലും അങ്ങനെ തോന്നാതിരിക്കുമോ””?.... >>ദാണ്ടെ.. ലവന്‍ വീണ്ടും പൊങ്ങുന്നു...
“”അപകര്ഷതയുള്ള നിഷ്കളങ്കന്‍ “”......

3/24/12

യക്ഷിയും പനയും പിന്നെ ശിവനും......











ദിവസം മിനിയാന്ന് ....സമയം വൈകുന്നേരം ഒരു എട്ടു മണി....പതിവുപോലെ പൊയനാട് ജാങ്കോ ബോയ്സിന്റെ വയലിലെ കേന്ദ്രത്തില്‍ മുട്ടന്‍ ചര്‍ച്ച നടക്കുകയാണ്,മുല്ലപ്പെരിയാര്‍ മുതല്‍ പിറവത്തെ പരാജയം വരെ വരെ ചര്‍ച്ചാ വിഷയം.....സമയം ഒന്‍പതര ആയി,,,,വീട്ടില്‍ റേഷന്‍ കാര്‍ഡില്‍ പേര് കുത്തും എന്ന പേടിയിലും വയര്‍ മീറ്ററില്‍ കാലി സിഗ്നല്‍ കാണിക്കാന്‍ തുടങ്ങിയതിനാലും പലരും പതുക്കെ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി....ഇത് രണ്ടും ഇല്ലാത്തതിനാല്‍ ഞാനുള്‍പ്പെടെ തലതിരിവ് കുറച്ചു കൂടുതലുള്ള പര് നാല് പേര്‍ അവടെ തന്നെ ഇരുന്നു....ഉടനെ എവിടെ നിന്നോ ഒരു മൊബൈലിന്റെ കരച്ചില്‍....ഷജില്‍ തന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു ,ചെവിയോടു ചേര്‍ത്തു ....ഹലോ.....എന്ത്...?,......യക്ഷിയാ......?????,,,പനേമ്മലാ.......????എടയാ........?ഇല്ലെയെന്നെ ആടാ .......????? തുടങ്ങിയ ചോദ്യ ശരങ്ങള്‍ പാഞ്ഞു പോകുന്നു.....യക്ഷി എന്ന് കേട്ടതിനാലും,രാത്രി സമയമായതിനാലും എന്തോ ഒരു ജിജ്ഞാസ സംഭവം അറിയാന്‍.......എല്ലാരും ഒന്നടങ്കം ചോദിച്ചു.....വാട്ട്സ് ദി മാറ്റര്‍....???









































ഒറ്റ ശ്വാസത്തില്‍ അവന്‍ സംഭവം പറഞ്ഞു ,,,"മുണ്ടയാട് പന പൊട്ടി വീണു , യക്ഷിയെ കണ്ടു പോലും...."..
.എല്ലാരും ഞെട്ടി....ഇഞ്ഞി എന്നാടാ പറേന്നു....???
ഇല്ലെതാടാ.....സുകേശു വിളിച്ചതാ......ഞമ്മക്കും പോയല്ലോ...?ഇഷ്ടം പോലെ ആളു കാണാന്‍ വന്നിട്ടുണ്ട് പോലു .....
പിന്നെ സമയം വൈകിയില്ല...രണ്ടു ബൈക്കില്‍ അഞ്ചു പേര്‍...വച്ച് പിടിച്ചു....


യാത്രയില്‍ ,ഞാനൊരു നേഴ്സ് ആയത് കൊണ്ടാവാം, എന്റെ മനസിലേക്ക് വന്നത് പനയുടെ മുകളില്‍ നിന്നും വീണു ഇടുപ്പെല്ല് തകര്‍ന്നു കിടപ്പിലായ ഒരു പാവം യക്ഷി ആയിരുന്നു.....പക്ഷെ ചിരിച്ചില്ല...കാരണം പേടി തന്നെ.....


അവിടെ എത്തുമ്പോള്‍ എന്താ അവസ്ഥ....?


സ്ഥലം മാറിപ്പോയോ.....? എത്തിയത് അണ്ടല്ലുര്‍ കാവിലോ മാവിലാക്കാവിലോ മറ്റോ ആണോ....?
അത്രയും പുരുഷാരം.....സ്ത്രീകള്‍...കുട്ടികള്‍....പേടിച്ചു നില്‍കുന്ന കുറെ തൊണ്ടികള്‍ .......എങ്ങും ടോര്ച്ചുകള്‍ കത്തുന്നു.....
അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചു.....എവിടാ ചേട്ടാ യക്ഷി.....?


ചേട്ടന്‍ ചോദിച്ചു....'യക്ഷിയാ.....?ശിവനല്ലേ.....?"


ശിവനാ...????????????


സ്ഥലം മാരിപ്പോയാ.....?


അല്ല ചേട്ടാ ഈ പന പൊട്ടി വീണിട്ട് ഈ യക്ഷി......


അതേടാ അത് യക്ഷിയല്ല......ശിവനാ...ശിവന്‍.....!!!!


ഭയം ഭക്തിയിലേക്ക് മാറി.....ഒരു നിമിഷം ഞാന്‍ അവിടെ മറ്റൊരു കേദാര്‍നാഥ് കണ്ടു......


ഭക്തി കൊണ്ട് ഞങ്ങളെല്ലാരും മനസ്സില്‍ പഞാക്ഷര മന്ത്രം ഉരുവിട്ടു......


അതിനിടെയില്‍ ചില യുക്തിവാദികള്‍ അവിടെ എത്തി.....


അവര്‍ പറയുന്നു.....അത് വെറും പന മാത്രം........യക്ഷിയുമില്ലശിവനുമില്ല.......വലിയ ഹലോജന്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഞങ്ങളും കണ്ടു.....ഒരു പാവം പനംകൈ ....ഒടിഞ്ഞു നില്‍കുന്നു......
എന്‍റെ ശിവനെ ......


വെറുതെയാണോ ഈ നാട്ടില്‍ ആത്മീയത കച്ചവടമായത് .....??????


കേരളം ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ ,,ഒപ്പം കുറെ മണ്ണുണ്ണികളുടെയും......(നമ്മളും അതിലുണ്ടേ.....)

3/14/12

അരാഷ്ട്രീയതയുടെ രാഷ്ട്രീയം........നഴ്സിംഗ് മേഖലയില്‍

"ഞങ്ങളുടെ രാഷ്ട്രീയം നിക്ഷ്പക്ഷമാണ്"......കേരളത്തിന്‍റെ പൊതുസമൂഹത്തിലേക്ക് ഒരായിരം വീണ്ടു വിചാരങ്ങളുടെ ചോദ്യങ്ങള്‍ എറിഞ്ഞ ഒട്ടനവധി  നഴ്സിംഗ് സമരങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്.....ഒരു പക്ഷെ നേഴ്സ് എന്ന വര്‍ഗ്ഗം ഉടലെടുത്തത് മുതല്‍ ഇന്ന് വരെ നടന്ന നവോഥാനങ്ങളെ കാറ്റില്‍ പരത്തുന്ന മാറ്റങ്ങളാണ് മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നഴ്സിംഗ് മേഖലയില്‍  നടന്നത് ....ഒരു പാട് പേരുടെ സഹനം ഒരു സുപ്രഭാതത്തില്‍ ഭീമാകാരം പൂണ്ട് മാനേജ്മെന്റ്കള്‍ എന്ന വലിയ കൊള്ളക്കാരില്‍ നിന്നും ഈ നഴ്സിംഗ് സമൂഹത്തെ രക്ഷിക്കാന്‍ ഒന്നിച്ചിറങ്ങുകയായിരുന്നു....അവിടെ സമ്പ്രദായങ്ങള്‍ ഒലിച്ചുപോയി.....നിയമ കവചങ്ങള്‍ പൊട്ടിത്തെറിച്ചു.....മാനേജ്മെന്റ്ന്റെ മുഷ്ടികള്‍ക്ക് കൂച്ചുവിലങ്ങ് വീണു.....മാധ്യമങ്ങളില്‍ നഴ്സിംഗ് സമരം വില്പനച്ചരക്കായി........ചൂടുപിടിച്ച ചര്‍ച്ചകള്‍.....,,,,അധികൃതരുടെ വാഗ്ധോരനികള്‍....,,,,,,,,,ഇതിനിടയിലും തീരാത്ത പ്രശ്നങ്ങളില്‍ സമരങ്ങള്‍ മുറ പോലെ നടന്നു......പല സംഘടനകള്‍///....,,,,,,പല പേരുകള്‍.....,,,,വികാരം ഒന്ന് മാത്രം നേഴ്സ്....നമ്മുടെ ഉയര്‍ച്ച...


പക്ഷെ എല്ലാ സമരങ്ങളുടെയും പൊതു സ്വഭാവങ്ങള്‍ ഒന്നായിരുന്നു...മാനേജ്മെന്റ്ന്‍റെ എതിര്‍പ്പും പാരയും....കൂട്ടത്തിലെ ചിലരുടെ കരിങ്കാലിപ്പണി.....മാധ്യമങ്ങളുടെ ഉച്ചയുറക്കവും ഞെട്ടിയെണീക്കലും...,,,രാഷ്ട്രീയ കോമരങ്ങളുടെ ഉറഞ്ഞുതുള്ളലും പ്രഖ്യാപനങ്ങളും.....അങ്ങനെ സര്‍വ-മിശ്രമായ സമരങ്ങള്‍....,,,,,

ഇതിനിടയിലും നമ്മുടെ സമരങ്ങളില്‍ ഉറച്ച പിന്തുണ തന്നവര്‍ പൊതുജനം തന്നെ ആയിരുന്നു....സമരം വന്നാല്‍ കഷ്ടപ്പെടുന്നത് അവര്‍ ആണെന്നറിഞ്ഞു കൊണ്ട് തന്നെ വാക്കാലും മനസാലും സമരത്തെ അനുകൂലിച്ചവര്‍.,,,,,,അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ സമരത്തിന്‍റെ തലേന്ന് ഐ സി യു വില്‍ അഡ്മിറ്റ്‌ ആയ  ഭാര്യയേയും കൊണ്ട് ഒറ്റയ്ക്ക്അടുത്ത ആശുപത്രിയിലേക്ക്  പോകാന്‍  ഞങ്ങള്‍ നല്‍കിയ ആംബുലന്‍സില്‍ കയറുമ്പോള്‍  ഇരിട്ടിക്കാരന്‍ ആയ എഴുപത് വയസോളം പ്രായമുള്ള അച്ചാച്ചന്‍ നമ്മളോട് പറഞ്ഞത്.." മക്കളെ നിങ്ങള്‍ ജയിക്കണം...ശമ്പളം തരുന്നത് വരെ നിങ്ങള്‍ സമരം ചെയ്യണം, ഇങ്ങനെ മാറി പോകേണ്ടി വന്നതില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല പക്ഷെ നിങ്ങള്‍ തോറ്റു എന്നറിഞ്ഞാല്‍ ഒരു പക്ഷെ എനിക്കത് സങ്കടമായിരിക്കും " എന്നാണ്.....

ഇത്തരത്തില്‍ നേഴ്സ്മാരുടെ സമരങ്ങള്‍ക്ക് ഡിമാന്‍ഡ്കള്‍ ഇല്ലാത്ത പിന്തുണയുമായി അന്നും ഇന്നും ഉള്ളത് പാവങ്ങളായ പൊതുജനം ആണ് എന്ന് പറയേണ്ടി വരും....ഒരു രാഷ്ട്രീയ പാര്‍ടിയുടെയും നിഴല്‍  ഇല്ലാത്ത പിന്തുണ....മുതലെടുപ്പുകളുടെ കാകദൃഷ്ടി ഇല്ലാത്ത പിന്തുണ...

അവിടെയാണ് സാമൂഹിക പ്രതിബദ്ധത എന്ന വാക്ക് നമ്മള്‍ക്ക് "ബാധ്യത" ആവുന്നത്,എല്ലാ നേഴ്സ്മാര്‍ക്കും വേണ്ടി ഒരു സംഘടന എന്ന രീതിയിലേക്ക് കേരളത്തിലെ നഴ്സിംഗ് സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്.പൊതു ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട അണ്ണാ ഹസാരെയുടെ സമരം എത്തിപ്പെട്ടത് എവിടെയാണെന്ന് നമ്മള്‍ക്കറിയാം....ബാബാ രാംദേവും രാഷ്ട്രീയ വല്കരിക്കപ്പെട്ടത്‌ പെട്ടെന്നാണ്,,,,ഇതിനൊക്കെ കാരണം, അവരൊക്കെ ഏറ്റുമുട്ടിയത് ചില്ലരക്കാരോടല്ല എന്നത് തന്നെ.ഇതേ രീതിയില്‍ നേഴ്സ് മാരുടെ സമരങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അല്ലെങ്കില്‍ നിറം നല്‍കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പല ഭാഗത്ത്‌ നിന്നായി ഉണ്ടാകുന്നത് നമ്മള്‍ കാണണം...നേരത്തെ പറഞ്ഞത് പോലെ പൊതുജനങ്ങള്‍ നമ്മുടെ സമരത്തെ പിന്തുണക്കുന്നത് അതിന്‍റെ മതമോ, നിറമോ ,രാഷ്ട്രീയ ശുദ്ധിയോ, ആദര്‍ശമോ കണ്ടല്ല, പകരം നമ്മുടെ ആവശ്യങ്ങളുടെ പ്രാധാന്യവും ഉറച്ചു നില്‍ക്കുന്ന സമാധാന സമര മാര്‍ഗങ്ങളും കണ്ടാണ് 

കേരളത്തില്‍ വിജയിച്ച എല്ലാ സമരങ്ങളുടെയും പിന്നില്‍ നേഴ്സ് മാരുടെ അധ്വാനം തന്നെ ആണ് ഏറ്റവും വലുത്, പക്ഷെ ആ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വന്നകൂട്ടത്തില്‍ എല്ലാ രാഷ്രീയ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു അല്ലെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഈ വിഷയം നേഴ്സ് മാരുടെ ഭാഗത്ത്‌ നിന്ന് ഏറ്റെടുത്തിരുന്നു എന്ന് പറയാം...അതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് നമുക്ക് വ്യക്തമാണെങ്കിലും സഹായങ്ങളെ മാനിക്കുന്നു, ആ സാഹചര്യത്തില്‍ ഏതെന്കിലും ഒരു പ്രത്യേക വിഭാഗത്തെ നേഴ്സ് സംഘടനകള്‍ പിന്തുണക്കുന്നതും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതും ആത്മഹത്യാപരമായ നടപടിയാണ്.
ഇത് നേരത്തെ പറഞ്ഞ പൊതുജനങ്ങളുടെ അവമതിപ്പിലേക്ക് കാര്യങ്ങള്‍ നീക്കും.
ഈ പറഞ്ഞതിനര്‍ത്ഥം നേഴ്സ് മാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നുള്ളതല്ല.
കക്ഷി രാഷ്ട്രീയതിനധീതമായ ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ആണ് നല്ലത്.
ഐ എം എ എന്ന ഒരൊറ്റ ലേബലില്‍ അണിനിരക്കുന്ന ഡോക്ടര്‍മാര്‍ അവര്‍ക്കിടയിലെ വ്യക്തിരാഷ്ട്രീയം മറക്കുന്ന പോലെ....
പക്ഷെ തീര്‍ച്ചയായും നമുക്ക് ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആവശ്യമാണ്...അല്ലങ്കില്‍ അത് ജനങ്ങളെ മാനിക്കാത്ത അരാജകത്വത്തിലേക്ക് സംഘടനാ അംഗങ്ങളെ നയിക്കാന്‍ കാരണമാവും.എല്ലാ പ്രശ്നങ്ങളുടെയും മാര്‍ഗ്ഗം സമരമാണ് എന്നാ ചിന്ത മാറണം....ഇത്തരം പൊളിറ്റിക്കല്‍ ഐഡിയോളജി  ഇല്ലാത്തതാണ് നേരത്തെ പറഞ്ഞ ഐ എം എ യെ ജനങ്ങളില്‍ നിന്നും അകതിയത്‌,,കാരണം ജനോപകാരപ്രദമായ ഒരു വാക്കോ നടപടിയോ അവരുടെ ചെയ്തികളില്‍ ഇല്ല....
സമൂഹത്തില്‍ നിന്നും നമുക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പിന്തുണയും നൂറിരട്ടിയായി തിരിച്ചു നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.അതിനായി സുശക്തമായ ഒരൊറ്റ സംഘടനയുടെ കൊടിക്കീഴില്‍ നാം അണിനിരക്കണം.നിറമോ,ജാതിയോ,മതമോ,കക്ഷിരാഷ്ട്രീയമോ ഇല്ലാതെ നേഴ്സ് എന്നാ ഒറ്റ രാഷ്ട്രീയം അതും തികച്ചും സാമൂഹികസത്തയില്‍ ഊന്നിയുള്ള സംഘടന.നമ്മുടെ ഉള്ളില്‍ തന്നെ സംഘടനയ്ക്ക് നിറം നല്‍കാന്‍ ശ്രമിക്കുന്ന ഹക്കെര്‍മാര്‍ ഉണ്ട്...അവരെ തിരിച്ചറിയുക,,, പ്രതിരോധിക്കുക.

3/13/12

എന്തിനാണ് ചെക്കാ..............

ഒരുപാട് പേര്‍ പറഞ്ഞിട്ടും,
അമ്മ തന്നെ കരഞ്ഞിട്ടും.....
സുഹൃത്തുക്കള്‍ എതിര്‍ത്തിട്ടും.
എന്തിനാണ് ചെക്കാ നീ..
ആ മറിഞ്ഞ കല്ലട്ടിമേല്‍
കയറില്‍ തൂങ്ങി ആടിയത്....???????

3/12/12

നേഴ്സ് ആയ എന്നെയിഹ ...........



എല്ലാരെയും പോലെ അക്കരെപ്പച്ചയുടെ എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷകളുടെ  വലിയ  ഭാണ്ഡവും എടുത്താണ് നഴ്സിംഗ്  എന്ന വലിയ കുടുംബത്തിലേക്ക് ഞാനും  കാലെടുത്തു വച്ചത്......ദാസനെയും വിജയനെയും പോലെ ......ഒരു വീട്, എ സി , ഫ്രിഡ്ജ്‌ ,കാറ്,,,,,,,ഹോ....എന്തൊക്കെ പ്രതീക്ഷകള്‍ ...!!!!!!! ഗവണ്‍മെന്റ് സ്കൂള്‍ ആയത് കൊണ്ട് ഫീസ് വേണ്ട....300 രൂപ സ്റ്റയ്പെന്റ് കിട്ടും.......എല്ലാം കൂടെ കഴിഞ്ഞു പോകാം......തട്ടിയും മുട്ടിയും സംഭവബഹുലമായ ആ മൂന്നര വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണത്‌ പെട്ടെന്നായിരുന്നു...........
ആ വര്‍ഷങ്ങള്‍ ചിന്തയില്‍ ഉണ്ടാക്കിയ മാറ്റം വലുതായിരുന്നു......പഠിക്കാന്‍ വരുമ്പോള്‍ എടുത്തിരുന്ന ആ ഭാണ്ഡം എവിടെയോ വച്ച് മറന്നു.....അമേരിക്കയും ,ഇംഗ്ലണ്ടും ആവിയായിപ്പോയി.......കാലിഫോര്‍ണിയക്ക്  പോയ ചരക്കു കപ്പലില്‍ നിന്നും ഗള്‍ഫിലേക്ക്‌ ചാടി ചെന്നൈയില്‍ എത്തിയ ദാസ-വിജയന്മാര്‍ എത്രയോ ഭേദം,,,,,!!!!!!!പക്ഷെ എനിക്ക് കുറ്റപ്പെടുത്താന്‍ ഒരു ഗഫൂര്‍ക്കാ വരെ ഇല്ലായിരുന്നു .......സ്വയം തെരഞ്ഞെടുത്ത വഴി.

പ്രൈവറ്റ് ആശുപത്രിയില്‍ കയറില്ല എന്ന് എപ്പോഴോ എടുത്തിരുന്ന വാശി പുഴുങ്ങി തിന്നാല്‍ വിശപ്പ്‌ മാറില്ലെന്ന് മനസിലാക്കിയപ്പോള്‍ പതുക്കെ തലശ്ശേരിയിലെ ഒരു ബ്ലേഡ് ആശുപത്രിയില്‍ ജോലിക്ക് കയറി......
വര്‍ഷങ്ങളായി പുറംലോകം കാണാത്ത കുറെ പൊട്ടത്തവളകളും , അവരെ പേടിപ്പിക്കുന്ന വെപ്പ് പല്ല് വച്ച കുറെ നീര്‍ക്കോലികളും ഉള്ള ഒരു പൊട്ടക്കുളം.....





ആദ്യ ആഴ്ചയില്‍ തന്നെ മനസിലാക്കിയ സത്യങ്ങള്‍ വളരെ വലുതായിരുന്നു...


സ്വകാര്യ ആശുപത്രികളിലെ "നേഴ്സ് മാര്‍"""""" എന്ന് അറിയപ്പെടുന്ന വര്‍ഗ്ഗം എല്ലാം യദാര്‍ത്ഥ നേഴ്സ് മാര്‍ അല്ല എന്നതായിരുന്നു ഒന്നാമത്തെ സത്യം.....മിക്കവര്‍ക്കും വേണ്ടത്ര എന്നല്ല അത്യാവശ്യ വിദ്യാഭ്യാസം പോലും ഇല്ല.....ആരോ എവിടെയോ നടത്തിയ ആറു മാസത്തെ ലോകത്തില്ലാത്ത കോഴ്സ് പഠിച്ചവര്‍....,,,,,ജെനെറല്‍ നഴ്സിംഗ് മുതല്‍ മേലോട്ട് പഠിച്ചവര്‍ ആകെ ആറു പേര്‍....,,,,,അവര്‍ എല്ലാം തന്നെ ജൂനിയര്‍സ്.........


ചുരുക്കിപ്പറഞ്ഞാല്‍ ആശുപത്രി മുഴുവന്‍ വ്യാജ നേഴ്സ് മാര്‍ നിറഞ്ഞിരിക്കുന്നു....... ഇത്തരക്കാരെ ആശുപത്രിയില്‍ നേഴ്സ് ആക്കി വെക്കാന്‍ പാടില്ല എന്നത് അറിയാത്തവര്‍ അല്ല ആശുപത്രി നടത്തുന്നവര്‍....,,,,കക്കൂസ് കഴുകുന്ന ലോഷന്‍ മുതല്‍ കുട്ടികളുടെ അപ്പിക്കടലാസിനു വരെ അംഗീകാരം കൊടുക്കുന്ന ഇന്ത്യല്‍ മെന്റല്‍ അസോസിയേഷന്റെ(IMA)  കണ്ണൂരിലെ ഭീകര പ്രവര്‍ത്തകയാണ് ഇതിന്‍റെ മുഖ്യപാര്‍ട്ട്‌നേര്‍................
,
ക്വാളിഫൈഡ് നേഴ്സ് മാരെ വച്ചാല്‍ മിനിമം ശമ്പളം നല്‍കണം.....അതായത് ഏകദേശം ഏഴായിരം രൂപ (നൂറു ബെഡ് ആശുപത്രി) ആ പൈസക്ക് രണ്ടു വ്യാജന്മാരെ വെക്കാം എന്ന കഞ്ഞി കുടിക്കുന്ന ബുദ്ധിയാണ് ഇതിന്‍റെ പിന്നില്‍.....,,,, അവരാണെങ്കില്‍ ആട്ടും തുപ്പും എത്ര കിട്ടിയാലും മിണ്ടാതിരിക്കും കാരണം....പണി പോയാല്‍ പിന്നെ എങ്ങോട്ട് പോകും...സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍, തുടങ്ങി നേഴ്സ് ആവാനുള്ള സംഗതികള്‍ കയ്യിലില്ല എന്നത് കൊണ്ട് സഹിക്കുക തന്നെ........


കേരളത്തിലെ ഏതു ആശുപത്രി എടുത്താലും ഇതാണ് അവസ്ഥ.....മിക്കവാറും വാര്‍ഡുകളുടെ ഇന്‍ചാര്‍ജ് മാര്‍ വരെ ഇത്തരം വ്യാജന്മാര്‍ ആയിരിക്കും....രേജിസ്റെരില്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്ന പേരാണ് ഇവര്‍ക്ക്....


ഇത് വായിക്കുന്ന നാട്ടുകാര്‍ എങ്കിലും, ഇനി ഇന്‍ജെക്ഷന്‍ എടുക്കാന്‍ വരുന്ന നേഴ്സ്നോട് ചോദിക്കണം....എന്ത് പഠിച്ചിട്ടാ നേഴ്സ് ആയതെന്ന്.....വ്യാജന്മാര്‍ കുത്തി വല്ലതും പറ്റിയാല്‍ ഇന്‍ഷൂര്‍ തുക വരെ കിട്ടൂല്ല മച്ചൂ.......


മൂന്നരയും നാലും വര്ഷം തല കുത്തി പഠിക്കുന്ന നേഴ്സ് മാരെക്കാള്‍  ശമ്പളം ഈ വ്യാജന്മാര്‍ കാലക്രമേണ വാങ്ങുന്നു.....ഇത്തരം ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാസംബന്നന്മാര്‍ ആയ ടാക്കിട്ടര്‍മാരെ ആദ്യം ചാട്ടവാരിനടിക്കണം........


അങ്ങനെ അയ്യായിരം രൂപയും വാങ്ങി സൂര്യ പ്രകാശം പോലും കാണാതെ കടന്നു പോയത് നാല്  മാസം....!!!!!!!!


ആശുപതി മാനേജ്മെന്റ്കളോട് ഒരുതരം പക തന്നെ വളര്‍ന്നിരുന്നു.....
നൂറ്റമ്പത് രൂപയ്ക്കു പതിനഞ്ചു മണിക്കൂര്‍ ഡ്യൂട്ടി എടുത്തു , ഒചാനിച്ചു നിന്ന് ശമ്പളം വാങ്ങി പിന്നെ കുറെ കൂതരകളുടെ വായിലെ പൊട്ടത്തരവും കേട്ട് നില്‍കാന്‍ മനസില്ലാത്തത് കാരണം......അവിടുന്ന് ചാടി.....തീരുമാനം എടുത്തു കൂലിപ്പണിക്ക് പോകാം......


പക്ഷെ പോയില്ല....കാരണം....ഞാന്‍ കൂലിപ്പണിക്ക് പോയാല്‍ പിന്നെ എന്റെ നാട്ടിലെ ആരും നഴ്സിംഗ്നു പോകില്ല.....അത് വേണ്ട,,,,,എല്ലാരും പോട്ടെ.....


പിന്നെ അലച്ചില്‍ ആയിരുന്നു......സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടം......സ്വകാര്യ ആശുപത്രിയില്‍ വച്ച് മാനം കപ്പല് കയറിയ കുറച്ചു എമാന്മാര്‍ കൂടി അങ്ങ് പ്രതിജ്ഞ എടുത്തു.....ഒരു ആശുപത്രി എങ്കിലും പൂട്ടിക്കണം.........അങ്ങനെ നമ്മള്‍ തുടങ്ങി സ്റ്റാഫ്‌ നേഴ്സസ് അസോസിയേഷന്‍ ഓഫ് കേരള എന്നാ സംഘടന......


ഇന്ന് വരെ ആരും ചോദ്യം ചെയ്യാത്ത ആശുപതി മാനേജ്മെന്റ്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങി...........എല്ലാ ആരോഗ്യ കച്ചവടക്കാരും ഇളകി.....ചര്‍ച്ചക്ക് പോയാല്‍ സംസ്കാര സമ്പന്ന ഡോക്ടര്‍ വര്‍ഗ്ഗം  വിളിക്കുന്ന തെറികേട്ട് മടുത്തു,,,,ഒടുവില്‍ കണ്ണും പൂട്ടി നമ്മളും തുടങ്ങി.....മൊല്ലാക്കക്ക് എന്ത് കൊച്ചാപ്പ......???? കണ്ണും പൂട്ടി പണി കൊടുക്കാന്‍ തുടങ്ങി......നല്ല എട്ടിന്‍റെ പണി....അതും നല്ല പാലും വെള്ളത്തില്‍,,,,,,,സമരം...!!!


നാല് പിള്ളേര് കൂടി വിചാരിച്ചാല്‍ നമ്മളെ ഒലത്തുമോ എന്ന് ചോദിച്ചവര്‍ നാവടക്കി....വാല് ചുരുട്ടി,,,,,,,അപ്പോഴാണ്‌ നാട്ടുകാര്‍ ഈ പീഡനങ്ങള്‍ അറിഞ്ഞത്......പല സംഘടനകള്‍ ആയിഅവരും കൊടുത്തു നല്ല പണി.....


എന്തായാലും ഇപ്പൊ അവസ്ഥ ഒരിത്തിരി മാറി......എല്ലാ നഴ്സിംഗ് സംഘടനകളും കൂടി ചെയ്ത അഹോരാത്ര പരിശ്രമംകൊണ്ട് നാണക്കെടില്ലാതെ നേഴ്സ് ആണെന്ന് പറയാവുന്ന അവസ്ഥ കൈവന്നു......


എന്നാലും നിങ്ങള്‍ ഒന്നോര്‍ക്കുക......നേഴ്സ് മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആശുപത്രി ബില്ല് കൂട്ടുന്ന മാനേജ്മെന്റ് ചെയ്യുന്നത് നേഴ്സ് മാരുടെ സമരങ്ങളുടെ ജനകീയ അടിത്തറ തകര്‍ക്കുക എന്ന കാടത്തമാണ്......


പണ്ട് മറന്നു പോയ ആ ഭാണ്ഡം ഇന്ന് തിരിചെടുക്കുകയാണ് ....പ്രതീക്ഷകള്‍ വീണ്ടും മോട്ടിട്ടിരിക്കുന്നു.....


വ്യാജന്മാര്‍ ഇല്ലാതെ മുഴുവന്‍ ക്വാളിഫൈഡ് നേഴ്സ് മാര്‍ മാത്രമുള്ള ആശുപത്രികള്‍ ,,,,,,,,,അതാവട്ടെ നമ്മുടെ ലക്‌ഷ്യം...........


നേഴ്സ് മാരുടെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുക.....മാറ്റത്തിന്‍റെ കാവലാളാകുക.


ഷിനോജ് പൊയനാടന്‍
സ്റ്റാഫ്‌ നേഴ്സ്
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രം
പിണറായി









ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....