ആവശ്യമുള്ളതില്‍ കുത്തിക്കോ...

5/29/12

ബലരാമന്‍ കമ്മിറ്റിറിപ്പോര്‍ട്ട്‌ അഥവാ ഒരു വിലാപ കാവ്യം...

എന്തൊക്കെയായിരുന്നു...?
മലപ്പുറം കത്തി.....ബലരാമന്‍ റിപ്പോര്‍ട്ട്‌.......അമ്പതിനായിരം ശമ്പളം.....
ഒടുവിലോ...? പവനായി ശവമായി ..........

അല്ലേലും അതങ്ങനെയാണ്....? ലോകത്തിലെ ഏക സോഷ്യലിസ്റ്റ്‌ ആയ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ , ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ആയ യേശുവിനെ കുരിശില്‍ തറച്ച ഈ ലോകത്തില്‍ നിന്നും ഒരുപാട് നീതിയൊന്നും ഒരു മാന്യദേഹവും പ്രതീക്ഷിക്കണ്ടാ,,,,,

സ്വകാര്യആശുപത്രികളില്‍ പതിറ്റാണ്ടായി അടിമത്തത്തിന്റെ കറയും പുരണ്ടു ജീവിച്ചിരുന്ന നേഴ്സ്മാര്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട്  ആറു മാസങ്ങള്‍ തികയുന്നു....ഒരുപാട് നീര്‍ക്കൊലികളെ അടിച്ചും ചവിട്ടിയും നമ്മള്‍ ഇന്ന് കയറി നില്‍ക്കുന്നത് ശരിക്കും ഒരു വിജയ തീരത്ത് തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല....

നേഴ്സ്മാരുടെ പ്രശ്നങ്ങള്‍ സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ആയി കണ്ടു ഓടിച്ചാടി നടന്നു പരിഹാരം കണ്ട ഷിബു മന്ത്രിയും തന്റെ പുലി വേഷം നന്നായി അഭിനയിച്ചു,,,,കൂട്ടത്തില്‍ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍റെ പഴയ സാരഥി ബലരാമന്‍ സാറിനിട്ടൊരു പണിയും കൊടുത്തു.....നേഴ്സ്മാരുടെ പ്രശ്നം പഠിക്കുക.....കൂടെ നഴ്സിംഗ് മേഘലയിലെ കുറെ പുലികളും....അങ്ങനെ പതിനാലു ജില്ലകളിലും തെളിവെടുപ്പ് നാടകം നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടി,,,,,

പരാതികളുടെ പ്രളയം.....പോട്ടിക്കരചിലുകള്‍, വിതുമ്പല്‍,കൂട്ടക്കരച്ചിലുകള്‍....അപ്പനും അമ്മയും നേഴ്സ്മക്കളും കൂടിയുള്ള ഫാമിലിപാക്ക് കരച്ചില്‍ തുടങ്ങി പൂരത്തോട് പൂരം....

അങ്ങനെ കൊടുത്ത മൂന്നു മാസം ഉഷാരായിട്ടങ്ങു പോയി....ഇങ്ങനെ ഒരു കമ്മീഷന്‍ വെച്ചത് കാരണം, ലേബര്‍ഓഫീസില്‍ വെച്ച് ഇനി സേവന-വേതന വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനം വേണ്ട എന്നാ രീതിയില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശവും ലഭിച്ചു......


ചിക്കാഗോയില്‍ എട്ടു മണിക്കൂര്‍ ജോലിക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കി ആഘോഷിക്കുന്ന മെയ്‌ ദിന പുലരിയില്‍, ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഭൂജാതനായി.....

നഴ്സിംഗ് സമരങ്ങളെ പിന്‍ പേജില്‍ ഒതുക്കിയ മനോരമ വരെ "നേഴ്സ് മാര്ര്‍ക്ക് 13000 ശമ്പളം എന്നും പറഞ്ഞു വെണ്ടയ്ക്ക ഒന്നാം പേജില്‍ നിരത്തി.....

ഇത് കേട്ട നാട്ടുകാര് ചോദിയ്ക്കാന്‍ തുടങ്ങി...

'ആ മക്കളെ കോളടിച്ചല്ലോ....? ചെലവുണ്ട്  കേട്ടാ...."

ഉള്ളിലെ കാര്യം അള്ളാക്കറിയാം എന്ന് പറയുന്ന പോലെ മ്മക്ക് മ്മടെ കാര്യം കഷ്ടം തന്നെ,,,,

നേഴ്സ്മാരുടെ പ്രശ്നം പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബലരാമന്‍ കമ്മിറ്റി അവസാനം ശമ്പളവും , ബോണസുമൊക്കെ നിര്‍ദേശിച്ചത് എമാന്മാര്‍ക്ക് അത്ര പിടിച്ചില്ല.....

ഉണ്ടാക്കിയ മകനെ തള്ളിപ്പറയുന്ന ലാഘവത്തോടെ 
"ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക് ബാധ്യത ഇല്ല" എന്ന് ഷിബു അണ്ണന്‍ പറഞ്ഞു.....
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും....എന്ന് പണ്ടാരോ പറഞ്ഞ പോലെ ബലരാമന്‍ റിപ്പോര്‍ട്ട്‌ പുക മണക്കുമെന്നു ഏകദേശം ഉറപ്പായി.....

അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ ഇന്നലെ (28.05.2012)  സര്‍ക്കാര്‍ വക നേഴ്സ്മാര്‍ക്ക് ഒരു ഒന്നൊന്നര സമ്മാനം.....

ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണോ എന്ന് തീരുമാനിക്കാന്‍ ഒരു വ്യവസായ ബന്ധ സമിതി വെക്കുന്നു.....

ഇരുപതു അംഗങ്ങള്‍.....

അതിലെ മുഖ്യ ആകര്‍ഷണം ആയി നമ്മള്‍ കണ്ടത് രണ്ടു വസ്തുതകള്‍...

ഒന്ന് ഇതിന്‍റെ കാലാവധി വെറും രണ്ടു വര്‍ഷം പോരാതെയോ....?
ഇരുപതു പേരില്‍ നേഴ്സ് എന്ന് പറയാന്‍ ഒരാള്‍ മാത്രം....? തൊഴിലാളി പ്രതിനിധിയായി ഹൈബി ഈടെന്‍ എം എല്‍ എ....

ചിരിക്കാതെ എന്ത് ചെയ്യണം...?

ഈ പറയുന്ന കൊപ്പനോക്കെ പണ്ടും ഇവിടൊക്കെ തന്നെ ഉണ്ടാരുന്നില്ലേ...?

അന്നും നേഴ്സ്മാര്‍ കഷ്ടപ്പെടുന്നുല്ലേ....?

രണ്ടു വര്‍ഷം കൊണ്ട് സ്വകാര്യ മാനേജ്മെന്റ്കള്‍ എത്ര നേതാവിനെ വിലക്കെടുക്കും എന്ന് കാണാം....

പിന്നെ നമ്മള്‍ നേഴ്സ്മാര്‍ ഇതൊക്കെ കണ്ടു രണ്ടു വര്‍ഷംവരെ മിണ്ടാതിരിക്കും എന്ന് ഏതെന്കിലും ഒരുത്തന്‍ കരുതിയെങ്കില്‍ തെറ്റി മക്കളേ തെറ്റി,,,,,

പോരാട്ടം തുടരുക തന്നെ ചെയ്യും.....

വരുന്ന ജൂണ്‍ 13 നു ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട്  ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ , നിയമസഭവളയുന്നു.....നീതിയുടെ പോരാട്ടത്തില്‍ അണിചെരൂ.......

5/15/12

എന്നെ ഒന്ന് രാഷ്ട്രപതി ആക്കൂ......പ്ലീസ്....


         ഏറെ കാലം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആയിരുന്ന എ കെ ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, "ഏറ്റവും സുഖമുള്ള ജോലിയാണ് എം പി ആയിരിക്കുക " എന്ന്, സര്‍ക്കാര്‍ നല്‍കുന്ന സൌകര്യങ്ങള്‍ എത്രമാത്രം വലുതാണ്‌ എന്നും ആഡംബരമാണ് എന്നും ജനങ്ങള്‍ മനസിലാക്കിയത് ആ വാക്കുകളിലൂടെ ആണ്...

            നമ്മുടെ രാജ്യത്തെ പരമോന്നത പദവി ആണ് രാഷ്ട്രപതിസ്ഥാനം....
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആ സ്ഥാനം അലങ്കരിചിട്ടുമുണ്ട്


        ജനാധിപത്യരാജ്യം എന്നാ നിലയില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പാര്‍ലിമെന്റ്നാണ് ഭരണ നിര്‍വഹണം നടത്തുന്നത് എങ്കിലും പരമോന്നത പദവി കല്‍പ്പിച്ചിരിക്കുന്നത് രാഷ്ട്രപതിക്കാണ് എന്നത് നമുക്കറിയാം.

           കക്ഷി രാഷ്ട്രായത്തിലെ വൈജാത്യങ്ങള്‍ കാരണവും, പരമോന്നത പദവിക്ക് കക്ഷി രാഷ്ട്രീയത്തിനപ്പുറം ഒരു ചിന്ത ഉണ്ടാവണം എന്നുമുള്ള സങ്കല്‍പ്പത്തിന്‍റെയും അടിസ്ഥാനത്തിലാണ്, ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താറ്.

ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ സ്ഥാനത്തേക്ക് മത്സരിപ്പിക്കം എന്ന നിയമം ഉണ്ടെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതിയെ കണ്ടെത്തല്‍ ആണ് മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ നടന്നിട്ടുള്ളത്.

Dr: രാജേന്ദ്രപ്രസാദ്‌, ഫക്രുദീന്‍ അലി അഹമദ്‌, ഗ്യാനി സെയില്‍ സിംഗ്,ആര്‍ വെങ്കട്ടരാമന്‍,ശങ്കര്‍ദയാല്‍ ശര്‍മ എന്നിവര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചവര്‍ ആണെങ്കില്‍, മറ്റുള്ളവരില്‍ dr കെ എസ് രാധാകൃഷ്ണന്‍ ,കെ ആര്‍ നാരായണന്‍ തുടങ്ങി പലരും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആയിരുന്നെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതി ആയവര്‍ ആണ്.


ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം,


ഈയിടെ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഇടയ്ക്കിടെ പത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്,


മുന്‍പത്തെ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈലുകളുടെ യും, ബഹിരാകാശ നേട്ടങ്ങളുടെയും പിതാവായ എ പി ജെ അബ്ദുള്‍കലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്  ഇന്ത്യയെ , ഇന്ത്യയുടെ യുവതയെ അഗ്നിച്ചിറകുകള്‍ ഉള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചുകൊണ്ടായിരുന്നു.


പിന്നീട് എല്ലാ കക്ഷികളും ഒന്നായി തെരഞ്ഞെടുത്ത   പ്രതിഭാ സിംഗ് പാട്ടീല്‍ ഇന്ത്യയില്‍ ആദ്യത്തെ വനിതാ രാഷ്ട്രപതി  ആയി....


" ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി വേണ്ടുവോളം ഉള്ള ഒരു വ്യക്തിത്വം ആണ്
ശ്രീമതി പ്രതിഭാ പാട്ടീല്‍...


അവരെ കേവലമായ അഴിമതി ആരോപണം കൊണ്ടൊന്നും തളര്‍ത്താന്‍ ആവില്ല....

അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാം....


ഒന്നാമത്തെ ആരോപണം


"വിദേശയാത്രകളില്‍ കുടുബത്തെ കൂടെക്കൂട്ടി"


മറുപടി :ഒരു സ്ത്രീക്ക്  ഏറ്റവും വിലപ്പെട്ടത് മക്കളും മക്കടെ മക്കളും ഒക്കെ ആണ്....
വിദേശയാത്രയാണ്, രാഷ്ട്രപതിയാണ്, രാജ്യത്തിന്‍റെ പണമാണ് ചെലവാകുന്നത് , എന്നൊക്കെ പറഞ്ഞാലും ഇവരെയൊക്കെ മറക്കാന്‍ പറ്റുമോ....?

ഇല്ലാ....


ലത് കൊണ്ടാണ് ഈയമ്മ രാഷ്ട്രപതി സന്ദര്‍ശനത്തിനെന്നും പറഞ്ഞു  പോയ ഇരുപതു രാജ്യങ്ങളിലും ഈ പറഞ്ഞസാധനങ്ങളെയൊക്കെ കൂടെ കൂട്ടിയത്....
വെറും 205 കോടി മുടക്കിയാണ് ഇത്രേം ബെല്ല്യക്കാട്ട് സംഭവം നടത്തിയത്.....അതും കയ്യിന്നാണോ....?
ഏയ്‌.....
പെട്രോള്‍ വില, അരിവില, തുടങ്ങി മൂക്കില്‍ വെക്കുന്ന പഞ്ഞിക്ക് വരെ വിലയും നികുതിയും കൂട്ടി അടുക്കി വെച്ചിരിക്കുന്ന ഇന്ത്യന്‍ പണപ്പണ്ടാരത്തില്‍ നിന്നും ഒന്ന് കയ്യിട്ടു വാരിയതാണ്....

രണ്ടാമത്തെ ആരോപണം 

"പിരിഞ്ഞ ശേഷം താമസിക്കാന്‍ ആഡംബര വീട് പണിഞ്ഞു "


മറുപടി
 ആരാ ഈ രാഷ്ട്രപതി.....?
രാജ്യത്തിന്റെ പതി...സ്ത്രീ ആയത് കൊണ്ട് പ്രഥമവനിത എന്ന് പറയാം....
അതായത് ഇന്ത്യാ മഹാരാജ്യത്തിലെ ഒന്നാം നമ്പര്‍ വനിത....


ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാജ്യത്തെ പ്രഥമവനിത എന്ന് വെച്ചാല്‍ പുലിയല്ലേ പുലി.....
ആയമ്മ ഇപ്പൊ താമസിക്കുന്ന രാഷ്ട്രപതി ഭവന്‍ തന്നെ ഒരു പുലിമട ആണ്....
ബ്രിട്ടീഷ്‌ ശില്പ കലയുടെ ചാരുത നിറഞ്ഞു നിക്കുന്ന ഡല്‍ഹിയിലെ രയ്സിന കുന്നിലെ പണ്ടത്തെ വൈസ്രോയിയുടെ കൊട്ടാരം....


ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനും നുമ്മടെ ആണ് എന്ന് പറയുമ്പോള്‍ ആണ് അതിന്റെ ഗുട്ടന്‍സ്‌ നുമ്മ മലയാളീസിന് മനസിലാകണതു,,,,


യേത്.....


ഇത്രേം ബെല്ല്യക്കാട്ട് പൊരക്കു അഞ്ചു കൊല്ലം താമസിക്കുന്ന നമ്മടെ പ്രതിഭാമ്മ അടിത്തൂണ്‍ പറ്റിയാല്‍ എവിടെ താമസിക്കണം എന്നാണു ഈ ബ്ലഡീ മാധ്യമ സിണ്ടിക്കേറ്റ് പറയുന്നത്.....?


അവര് വല്ല വാടകവീട്ടിലും പോയി നിന്നാല്‍ ആര്‍ക്കാ അതിന്റെ ദോഷം....?
ഉത്തര്‍പ്രദേശിലെ ചോളം കൃഷി ചെയ്യുന്ന മുക്കന്ദര്‍ സിങ്ങിന് വരെ അത് നാണക്കേട് അല്ലെ....?


അത് കൊണ്ടാണ് ആയമ്മയോടു സര്‍ക്കാര്‍ പറഞ്ഞത് ഇങ്ങള് ഒര് ബീട് എട്തോളീന്നു.....


കേക്കണ്ട താമസം ഒരൊന്നൊന്നര വീട് തെന്നെ ഓര് പൊക്കി....
അനുവദിച്ച സ്ഥലം ഒന്നും നോക്ക്യില്ല....


രാഷ്ട്രപതിക്കെന്തു അതിര്‍ത്തി.....ഫൂ......


ഇതും വിവാദമാക്കുകയാണ് ബ്ലഡീ മീഡിയാസ്.....


ഇനി ഷിനോജിസത്തിലേക്ക്.......


എന്ത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്....?


രാജ്യത്തെ നൂറു കോടിയോളം വരുന്ന ദാരിദ്രനാരായണന്മാരുടെ വിയര്‍പ്പ് കുറുക്കി ഉപ്പുണ്ടാക്കി വിറ്റ് പോലും ലാഭം കൊയ്യ്തു സപ്രമഞ്ചകട്ടിലില്‍ ആകാശം നോക്കി കിടക്കുന്നതാണ് ജനാധിപത്യം എന്ന് കരുതുന്ന കുറെ ശതകോടീശ്വരന്മാര്‍ ഭരണയന്ത്രം തിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ ഇതൊക്കെ എന്ത്....?


 മരിച്ചു പോയ ഗുരുവിനെ ഹിമാലയത്തില്‍ വച്ച്കണ്ടു എന്ന് പറഞ്ഞു രാജ്യത്തെ നാണം കെടുത്തിയ പ്രഥമ വനിത, ......


കോണ്‍ഗ്രസ്‌ എം എല്‍ എ ആയ മകന്‍റെ മണ്ഡലത്തില്‍ ഉദ്ഗാടനതിനു പോയ രാഷ്ട്രപതി....


പിന്നെ സ്വന്തം പേരില്‍ പഞ്ചാര മില്ലും, സഹകരണ ബാങ്കും ഒക്കെ തുടങ്ങി നമ്മെ വിസ്മയിപ്പിച്ച പ്രഥമവനിത.......


രാഷ്ട്രീയക്കാര്‍ രാഷ്ട്രപതി ആവണം എന്നാണ് എന്‍റെ അഭിപ്രായം....
അല്ലെങ്കില്‍ പൊതുജനങ്ങളെ പറ്റി, നാളയെ പറ്റി സ്വപ്നം കാണാന്‍ കഴിവുള്ള കലാമിനെ പോലെ ഉള്ളവര്‍.......


രസഗുള


രാഷ്ട്രപതിയുടെ ലോക സഞ്ചാരം സി ഡി ആകുന്നു.....

"പ്രതിഭാ സഞ്ചാരം"
കോപ്പികള്‍ ഉറപ്പാക്കുക.

5/8/12

എന്‍റെ പ്രണയ മരംഹൃദയം നനഞ്ഞു കുതിര്‍ന്ന ഒരു പുലരിയിലാണ് അവള്‍ ആദ്യമായി വന്നത് ,,,അതുകൊണ്ടാവാം, പെട്ടെന്ന് തന്നെ അവള്‍ക്ക് പ്രണയത്തിന്‍റെ വിത്ത് അതിലേക്കു അമര്‍ത്തി ഇറക്കാന്‍ കഴിഞ്ഞു,,,,നിര്‍ജീവമായ പകലുകള്‍ക്ക് പുതിയ മാനം കൈ വന്ന പോലെ ....കിനിഞ്ഞു പെയ്ത മറ്റൊരു മഴയില്‍ ആ വിത്ത് ഒന്നനങ്ങി , ഉണര്‍ന്നു പിന്നെ പുറത്തേക്കു നോക്കി .....
കളനാശിനികള്‍ ഒരുപാട് ഉള്ളത് കൊണ്ടാവാം ആരും കാണാതെ ഞാന്‍ അതിനെ ഒളിച്ചു വച്ചത് ..............വെള്ളമൊഴിച്ചത് പോലും ആരും കാണാതെ      
 ,,,,,,, ഇലകള്‍ വന്നപ്പോഴും ആദ്യത്തെ പൂവിട്ടപ്പോഴും ഞാന്‍ മാത്രമേ കണ്ടുള്ളൂ .........
ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും വേരുകളിലൂടെ അത് പ്രണയം വലിച്ചെടുക്കുമ്പോള്‍.....അത് തീര്‍ന്നു പോവുമോ എന്നതായിരുന്നു എന്‍റെ ഭയം ........പക്ഷെ കൊതിച്ചത് നടത്തി തരുന്ന സ്നേഹമയിയല്ല ജീവിതം എന്ന തിരിച്ചറിവില്‍ അവള്‍ ഇലകള്‍ പൊഴിച്ച് എന്‍റെ ഹൃദയത്തോട് യാത്ര പറഞ്ഞു ....
ആഴത്തില്‍ പോയ വേരുകള്‍ പറിഞ്ഞു രക്തം വന്നപ്പോള്‍ , വേദന കൊണ്ട് ഞാന്‍ കരഞ്ഞപ്പോള്‍ , ചോദിച്ചവരോട് ഞാന്‍ പറഞ്ഞ സത്യത്തിനു കളവിന്റെ വില പോലുമുണ്ടായിരുന്നില്ല കാരണം അവര്‍ ആ മരം കണ്ടിരുന്നില്ല ....വിത്തോ, ഇലകളോ പൂവുകളോ ഒന്നും.....ഇല്ലാത്ത മരത്തിന്റെ കഥകള്‍ എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ എനിക്കും തോന്നി ശരിയാണ് അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല സമ്മതിക്കാം പക്ഷെ ഒന്ന് ചോദിച്ചോട്ടെ ...
.     
       ഈ രക്തമൊലിക്കുന്ന ഹൃദയമോ.....5/4/12

ഇന്ത്യന്‍ മെഡിക്കല്‍ അവസരവാദികള്‍


നേഴ്സ്മാര്‍ കൊടിയെടുത്ത കാലം.....മാലാഖമാര്‍ സമരം നടത്തിയ ആശുപത്രികള്‍ ഓരോന്നായി സംഘശക്തിക്ക് മുന്നില്‍ തല കുനിച്ചു...


അന്നേരം ചിലര്‍ വാളെടുത്തു അവര്‍ മുതലാളിമാര്‍ ആയിരുന്നു...

അവരില്‍ ചിലര്‍ക്ക് ഡോക്ടര്‍ എന്ന പേരുണ്ടായിരുന്നു.....

അവര്‍ക്കൊരു സംഘടന ഉണ്ടായിരുന്നു.....

INDIAN MEDICAL ASSOCIATION (IMA) എന്നായിരുന്നു അതിന്‍റെ പേര്...


അവര്‍ അരുളി ചെയ്തു...


"നേഴ്സ്മാര്‍ സമരം ചെയ്യരുത്‌... സമരം ചെയ്യുന്ന നേഴ്സ്മാരെ അറസ്റ്റ് ചെയ്യണം...."


എന്തൊക്കെ പുകില്..


പറഞ്ഞതാരാ,,,,,

IMA...


ആ വാക്ക് കേട്ട് നാട്ടുകാര്‍ ചിരിച്ചു....അയ്യേ....

കാരണം കുട്ടികളുടെ അപ്പിക്കടലാസിനും കക്കൂസ് കഴുകുന്ന ബ്രഷിനും അംഗീകാരം കൊടുക്കുന്ന ഈ സംഘടനക്ക് നേഴ്സ് മാരുടെ സമരത്തില്‍ എന്ത് കാര്യം....

അങ്ങനെ ആ പ്രസ്താവന ഇറക്കിയ രായകോവാലന്‍ സാര്‍ ശശിയായി..... തലയില്‍ ഡബിള്‍ മുണ്ടും ഇട്ടു നടത്തമായി ....

അന്നാണ് പത്രം വായിക്കുന്ന ചിലര്‍ മനസിലാക്കിയത്


IMA എന്നാല്‍


"ഇന്ത്യന്‍ മെഡിക്കല്‍ അവസരവാദികള്‍ 'എന്നാണ് എന്ന്....

കാരണം...

1)ഗവണ്‍മെന്റ് ആശുപത്രികളില്‍ ശമ്പള വര്‍ധനവ്‌ വരുത്താന്‍ മാസങ്ങളോളം ഡോക്ടര്‍മാര്‍ സമരം നടത്തിയപ്പോള്‍ ഈ രോഗീ സ്നേഹം എവടെ ആരുന്നു രായണ്ണാ.....?

2)ഹൌസ് സര്‍ജെന്മാര്‍ എന്ന ഐ എം എ കുട്ടിപ്പട്ടാളത്തിന്റെ സ്റ്റൈപെന്റ് സമരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാരാ....?

3)ഏറ്റവും ഒടുവില്‍ നേഴ്സ്മാര്‍ സമരം ചെയ്യുന്നു എന്നും പറഞ്ഞു അതിനെതിരെ മിന്നല്‍ ഓ പി പണിമുടക്ക്‌ നടത്തിയത് ആരാ രായണ്ണാ....?
അതൊക്കെ പോട്ടെ....


നേഴ്സ്മാര്‍ക്ക് പ്രശ്നം ഉണ്ടെന്നു നാട്ടുകാര് മൊത്തം മനസിലാക്കി, ബഹുമാനപ്പെട്ട മന്ത്രി ഒരു പഠനകമ്മീഷനെ വച്ചപ്പോള്‍ ഈ പറഞ്ഞ അണ്ണന്‍മാരുടെ "കുരു" മൊത്തം പൊട്ടി....


പിന്നെ ചൊറിച്ചിലോടു ചൊറിച്ചില്‍.....


ഈ പഠനം അനാവശ്യം.....


ഇതില്‍ ഞങ്ങളെയും (മാനേജ്മെന്റ്, IMA) കൂട്ടണം.......


ഈ പഠനം ഏകപക്ഷീയം.....

ഇങ്ങനെ വലിയ വായില്‍ അവര്‍ നിലവിളിക്കാന്‍ തുടങ്ങി..,,

പറഞ്ഞത് ഐ എം എ ആയത് കൊണ്ടാണോ എന്തോ..ആരും കേട്ടതായി പോലും ഭാവിചില്ല


....അയ്യേ.


ഒടുവില്‍ ആ കമ്മീഷന്‍ റിപ്പോര്‍ട്ടും വച്ചു....

എന്താ കഥ,,,,

നേഴ്സ്മാര്‍ക്ക് 13000 മുതല്‍ 22000 വരെ ശമ്പളം നല്‍കണമെന്നും, അവരുടെ ജോലി സമയം എട്ടു മണിക്കൂര്‍ ആക്കണമെന്നും ഉള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ പോലും ഈ അണ്ണന്മാര്‍ കണ്ടത് നൂറു ശതമാനം അസഹിഷ്ണുതയോടെ....

എ,,,,,നേഴ്സ് മാര്‍ക്ക് ശമ്പളമോ....?
പലരും അങ്ങനെ കേട്ടത് തന്നെ ആദ്യം ആയിരുന്നു.....

പിന്നേം കുരു പൊട്ടി....


ഇരിക്കപ്പൊറുതിയില്ലാതായി.....

രായകൊവാലന്‍ സാര്‍ ഇറങ്ങി,,,,

പറഞ്ഞു...

ഇല്ലാ....കൊടുക്കൂല്ലാ......നേഴ്സ്മാര്‍ക്ക് ശമ്പളം കൊടുക്കൂല്ലാ.......
എട്ടു മണിക്കൂര്‍ ഡ്യൂട്ടിയാ....!!!!!!!!!!!!!!!!!!!
അതും നടക്കൂല്ല......


എന്താ കാരണം....?>


ശമ്പളം കൊടുത്താല്‍ ആസ്പത്രികള്‍ പൂട്ടിപ്പോകും പോലും.....


ഗവണ്‍മെന്റ്ആശുപത്രികളില്‍ മൂന്നു ഷിഫ്റ്റ്‌ ഇല്ല പോലും......


നല്ലൊരു ആട്ട് വെച്ച് കൊടുത്താലോ....?

വേണ്ട അല്ലെ....

പാവം....


എന്റെ രായണ്ണാ.....

ഗവണ്മെന്റ് ആശുപത്രികളില്‍ എത്ര കാലമായി മൂന്നു ഷിഫ്റ്റ്‌....

അണ്ണന്‍ ഇത്രേം കാലം എവ്ടാരുന്നു.....

(പണ്ട് ഇദ്ദേഹം പ്ലുടോയില്‍ ആയിരുന്നു പോലും...പ്ലുടോയെ ഗ്രഹത്തിന്‍റെ പട്ടികയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചു ഇങ്ങു പോന്നതാ പോലും....)

എല്ലാ തവണത്തെയും പോലെ പറഞ്ഞത്‌ ഐ എം എ ആയത് കൊണ്ട് ആരും മൈന്‍ഡ് ആക്കിയില്ല.....


--പക്ഷെ ഞങ്ങള്‍ ഒന്നും പറയാം....


" ഈ കമ്മീഷന്‍ പറഞ്ഞ പോലെ നടന്നില്ലേല്‍,,,,,,പിന്നെ കേരളം കാണുക ചട്ടപ്പടി സമരത്തിന്‍റെ ദിനങ്ങള്‍ ആയിരിക്കും....ഐ എം എ യെ പോലെ രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല....ഡ്യൂട്ടി എടുത്തു കൊണ്ട് തന്നെ,,,,,പൊരുതാന്‍ ഞങ്ങള്‍ തയാറാണ്.....പക്ഷെ അതിന്‍റെ അവസാനം വിജയം എന്ന് മാത്രമേ ഉള്ളൂ....."കഴിഞ്ഞ മാസം ഗ്രാമ സേവനത്തിന്റെ പേരില്‍ പിള്ളേരെ സമരം ചെയ്യിച്ചപ്പോഴും നാട്ടുകാര് മനസിലാകി എന്നതാ ഇവന്മാരുടെ നോട്ടം എന്ന്.....


വാല്‍: രോഗികളെ നല്ല നിലയില്‍ നോക്കുന്ന ,നേഴ്സ്'മാരെ സഹോദരങ്ങളായി കാണുന്ന ദൈവതുല്യരായ ഡോക്ടര്‍മാരെ നിങ്ങള്‍ എന്നോട് ക്ഷമിക്കുക......ഈ അവസര വാദികളെ എന്ത് ചെയ്യണം.....


ഞങ്ങള്‍ എങ്ങനെ പ്രതികരിക്കണം.....?


ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു,,,,?


അഭിപ്രായം പറയണം...പ്ലീസ്.....

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....