ആവശ്യമുള്ളതില്‍ കുത്തിക്കോ...

5/8/12

എന്‍റെ പ്രണയ മരംഹൃദയം നനഞ്ഞു കുതിര്‍ന്ന ഒരു പുലരിയിലാണ് അവള്‍ ആദ്യമായി വന്നത് ,,,അതുകൊണ്ടാവാം, പെട്ടെന്ന് തന്നെ അവള്‍ക്ക് പ്രണയത്തിന്‍റെ വിത്ത് അതിലേക്കു അമര്‍ത്തി ഇറക്കാന്‍ കഴിഞ്ഞു,,,,നിര്‍ജീവമായ പകലുകള്‍ക്ക് പുതിയ മാനം കൈ വന്ന പോലെ ....കിനിഞ്ഞു പെയ്ത മറ്റൊരു മഴയില്‍ ആ വിത്ത് ഒന്നനങ്ങി , ഉണര്‍ന്നു പിന്നെ പുറത്തേക്കു നോക്കി .....
കളനാശിനികള്‍ ഒരുപാട് ഉള്ളത് കൊണ്ടാവാം ആരും കാണാതെ ഞാന്‍ അതിനെ ഒളിച്ചു വച്ചത് ..............വെള്ളമൊഴിച്ചത് പോലും ആരും കാണാതെ      
 ,,,,,,, ഇലകള്‍ വന്നപ്പോഴും ആദ്യത്തെ പൂവിട്ടപ്പോഴും ഞാന്‍ മാത്രമേ കണ്ടുള്ളൂ .........
ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും വേരുകളിലൂടെ അത് പ്രണയം വലിച്ചെടുക്കുമ്പോള്‍.....അത് തീര്‍ന്നു പോവുമോ എന്നതായിരുന്നു എന്‍റെ ഭയം ........പക്ഷെ കൊതിച്ചത് നടത്തി തരുന്ന സ്നേഹമയിയല്ല ജീവിതം എന്ന തിരിച്ചറിവില്‍ അവള്‍ ഇലകള്‍ പൊഴിച്ച് എന്‍റെ ഹൃദയത്തോട് യാത്ര പറഞ്ഞു ....
ആഴത്തില്‍ പോയ വേരുകള്‍ പറിഞ്ഞു രക്തം വന്നപ്പോള്‍ , വേദന കൊണ്ട് ഞാന്‍ കരഞ്ഞപ്പോള്‍ , ചോദിച്ചവരോട് ഞാന്‍ പറഞ്ഞ സത്യത്തിനു കളവിന്റെ വില പോലുമുണ്ടായിരുന്നില്ല കാരണം അവര്‍ ആ മരം കണ്ടിരുന്നില്ല ....വിത്തോ, ഇലകളോ പൂവുകളോ ഒന്നും.....ഇല്ലാത്ത മരത്തിന്റെ കഥകള്‍ എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ എനിക്കും തോന്നി ശരിയാണ് അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല സമ്മതിക്കാം പക്ഷെ ഒന്ന് ചോദിച്ചോട്ടെ ...
.     
       ഈ രക്തമൊലിക്കുന്ന ഹൃദയമോ.....3 comments:

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....