ആവശ്യമുള്ളതില്‍ കുത്തിക്കോ...

3/24/12

യക്ഷിയും പനയും പിന്നെ ശിവനും......ദിവസം മിനിയാന്ന് ....സമയം വൈകുന്നേരം ഒരു എട്ടു മണി....പതിവുപോലെ പൊയനാട് ജാങ്കോ ബോയ്സിന്റെ വയലിലെ കേന്ദ്രത്തില്‍ മുട്ടന്‍ ചര്‍ച്ച നടക്കുകയാണ്,മുല്ലപ്പെരിയാര്‍ മുതല്‍ പിറവത്തെ പരാജയം വരെ വരെ ചര്‍ച്ചാ വിഷയം.....സമയം ഒന്‍പതര ആയി,,,,വീട്ടില്‍ റേഷന്‍ കാര്‍ഡില്‍ പേര് കുത്തും എന്ന പേടിയിലും വയര്‍ മീറ്ററില്‍ കാലി സിഗ്നല്‍ കാണിക്കാന്‍ തുടങ്ങിയതിനാലും പലരും പതുക്കെ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി....ഇത് രണ്ടും ഇല്ലാത്തതിനാല്‍ ഞാനുള്‍പ്പെടെ തലതിരിവ് കുറച്ചു കൂടുതലുള്ള പര് നാല് പേര്‍ അവടെ തന്നെ ഇരുന്നു....ഉടനെ എവിടെ നിന്നോ ഒരു മൊബൈലിന്റെ കരച്ചില്‍....ഷജില്‍ തന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു ,ചെവിയോടു ചേര്‍ത്തു ....ഹലോ.....എന്ത്...?,......യക്ഷിയാ......?????,,,പനേമ്മലാ.......????എടയാ........?ഇല്ലെയെന്നെ ആടാ .......????? തുടങ്ങിയ ചോദ്യ ശരങ്ങള്‍ പാഞ്ഞു പോകുന്നു.....യക്ഷി എന്ന് കേട്ടതിനാലും,രാത്രി സമയമായതിനാലും എന്തോ ഒരു ജിജ്ഞാസ സംഭവം അറിയാന്‍.......എല്ലാരും ഒന്നടങ്കം ചോദിച്ചു.....വാട്ട്സ് ദി മാറ്റര്‍....???

ഒറ്റ ശ്വാസത്തില്‍ അവന്‍ സംഭവം പറഞ്ഞു ,,,"മുണ്ടയാട് പന പൊട്ടി വീണു , യക്ഷിയെ കണ്ടു പോലും...."..
.എല്ലാരും ഞെട്ടി....ഇഞ്ഞി എന്നാടാ പറേന്നു....???
ഇല്ലെതാടാ.....സുകേശു വിളിച്ചതാ......ഞമ്മക്കും പോയല്ലോ...?ഇഷ്ടം പോലെ ആളു കാണാന്‍ വന്നിട്ടുണ്ട് പോലു .....
പിന്നെ സമയം വൈകിയില്ല...രണ്ടു ബൈക്കില്‍ അഞ്ചു പേര്‍...വച്ച് പിടിച്ചു....


യാത്രയില്‍ ,ഞാനൊരു നേഴ്സ് ആയത് കൊണ്ടാവാം, എന്റെ മനസിലേക്ക് വന്നത് പനയുടെ മുകളില്‍ നിന്നും വീണു ഇടുപ്പെല്ല് തകര്‍ന്നു കിടപ്പിലായ ഒരു പാവം യക്ഷി ആയിരുന്നു.....പക്ഷെ ചിരിച്ചില്ല...കാരണം പേടി തന്നെ.....


അവിടെ എത്തുമ്പോള്‍ എന്താ അവസ്ഥ....?


സ്ഥലം മാറിപ്പോയോ.....? എത്തിയത് അണ്ടല്ലുര്‍ കാവിലോ മാവിലാക്കാവിലോ മറ്റോ ആണോ....?
അത്രയും പുരുഷാരം.....സ്ത്രീകള്‍...കുട്ടികള്‍....പേടിച്ചു നില്‍കുന്ന കുറെ തൊണ്ടികള്‍ .......എങ്ങും ടോര്ച്ചുകള്‍ കത്തുന്നു.....
അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചു.....എവിടാ ചേട്ടാ യക്ഷി.....?


ചേട്ടന്‍ ചോദിച്ചു....'യക്ഷിയാ.....?ശിവനല്ലേ.....?"


ശിവനാ...????????????


സ്ഥലം മാരിപ്പോയാ.....?


അല്ല ചേട്ടാ ഈ പന പൊട്ടി വീണിട്ട് ഈ യക്ഷി......


അതേടാ അത് യക്ഷിയല്ല......ശിവനാ...ശിവന്‍.....!!!!


ഭയം ഭക്തിയിലേക്ക് മാറി.....ഒരു നിമിഷം ഞാന്‍ അവിടെ മറ്റൊരു കേദാര്‍നാഥ് കണ്ടു......


ഭക്തി കൊണ്ട് ഞങ്ങളെല്ലാരും മനസ്സില്‍ പഞാക്ഷര മന്ത്രം ഉരുവിട്ടു......


അതിനിടെയില്‍ ചില യുക്തിവാദികള്‍ അവിടെ എത്തി.....


അവര്‍ പറയുന്നു.....അത് വെറും പന മാത്രം........യക്ഷിയുമില്ലശിവനുമില്ല.......വലിയ ഹലോജന്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഞങ്ങളും കണ്ടു.....ഒരു പാവം പനംകൈ ....ഒടിഞ്ഞു നില്‍കുന്നു......
എന്‍റെ ശിവനെ ......


വെറുതെയാണോ ഈ നാട്ടില്‍ ആത്മീയത കച്ചവടമായത് .....??????


കേരളം ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ ,,ഒപ്പം കുറെ മണ്ണുണ്ണികളുടെയും......(നമ്മളും അതിലുണ്ടേ.....)

No comments:

Post a Comment

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....