ആവശ്യമുള്ളതില്‍ കുത്തിക്കോ...

10/1/12

ചെ-അഥവാ വിപ്ലവം

വിശേഷണങ്ങള്‍ വേണ്ടാത്ത ലോകം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരി,,, അതാണ്‌ ഏർണസ്റ്റോ ഗുവേര ഡി ലാ സെർന എന്ന ചെ. സാമ്രാജിത്തവിരുദ്ധപോരാട്ടങ്ങളില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത ക്യൂബന്‍ വിപ്ലവത്തില്‍ ഫിടലിനോടൊപ്പം ചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ മുതല്‍ ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞടങ്ങും വരെ നീണ്ടു നിന്ന ഒരു സിനിമാറ്റിക് ലൈഫ്...

അര്‍ജെന്റിനയില്‍ ജനിച്ച് ലോകത്തിന്‍റെ മുഴുവന്‍ വിപ്ലവപര്യായമായി മാറിയ ചെ ഒരു സുപ്രഭാതത്തില്‍ വളര്‍ന്നു വന്ന നേതാവായിരുന്നില്ല. തന്നെ ചെറുപ്പം മുതല്‍ അലട്ടിയിരുന്ന ആസ്ത്മ രോഗത്തെ ത്രിണവല്കരിച്ച്, ഡോക്ടര്‍ എന്ന വിലാസം വലിച്ചെറിഞ്ഞു മാനവ വിമോചന പോരാട്ടത്തില്‍ ജീവന്‍ എറിഞ്ഞു കൊടുത്ത മഹാന്‍,,,അതാണെ ചെ അന്ന അക്ഷരം..

                        ഒക്ടോബര്‍ 9 ചെയുടെ രക്തസാക്ഷിത്വ ദിനം...

ഓര്‍മകള്‍ മരിക്കാത്ത കാലത്തോളം ഓര്‍ക്കാന്‍ പ്രിയ സഖാവിന്‍റെ അപൂര്‍വ ചിത്രങ്ങളും, വിഡിയോകളും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ചെ യുടെ ബാല്യം
-------------------------------------------------------------------------------------------------------

ചെ-
-----------------------------------------------------------------------------------------------------------------------
പോരാട്ടങ്ങള്‍ക്കിടയില്‍

--------------------------------------------------------------------------------------------------------------------
\ക്യൂബന്‍ വിപ്ലവത്തില്‍ ഫിടലിനോപ്പം


------------------------------------------------------------------------------------------------------------------



ചെ, റൌള്‍.,ഫിഡല്‍
--------------------------------------------------------------------------------------------------------------------


പോരാളി
-----------------------------------------------------------------------------------------------------------------------





ബൊളീവിയയില്‍


--------------------------------------------------------------------------------------------------------------

കുടുംബത്തോടൊപ്പം
-----------------------------------------------------------------------------------------------------------------



ഈ നൂറ്റാണ്ടിലെ സാമ്രാജിത്ത ശക്തികളുടെ പേടിസ്വപ്നം...
----------------------------------------------------------------------------------------------------------------------


വിപ്ലവ സൂര്യന്‍
------------------------------------------------------------------------------------------------------------------




ഹവാനയില്‍ സ്വീകരണത്തില്‍

---------------------------------------------------------------------------------------------------------------------

വിഖ്യാതമായ മോട്ടോര്‍സൈക്കിള്‍ 


വിപ്ലവം ഇവിടെ താത്കാലിക വിശ്രമം കൊള്ളുന്നു


----------------------------------------------------------------------------------------------------------------

ചെഗുവേരയുമായുള്ള ഇന്റെര്‍വ്യൂ



ഐക്യരാഷ്ട്രസഭയില്‍ ചെയുടെ പ്രസംഗം


ചെ യുടെ പ്രസംഗം


വിപ്ലവം ജ്വലിക്കുന്നു



ഓര്‍മ്മപ്പെടുത്തലുകള്‍ അവ മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനങ്ങള്‍ ആണ്... ചെ ഒരു ഓര്‍മ്മപ്പെടുത്തലാണ്,,, സാമ്രാജിത്ത വിരുധപോടാട്ടങ്ങളിലെ ഇടിവാളാണ്... 

ധീര സഖാവേ,,, ഓര്‍മ്മകള്‍ക്കോര്‍മ്മയില്ലാതാകുന്ന നാള്‍ വരെ ഓര്‍ക്കും നിന്നെ...
റെഡ്‌സല്യൂട്ട്

9/20/12

വിരഹമേഘം


എന്‍റെ സ്നേഹത്തിന്‍റെ ചൂടാണോ നിന്നെ മേഘമാക്കിയത്....?
അല്ലെന്നുത്തരം.....
ഈ വിരഹത്തിന്റെചൂടെനിക്ക് അസഹ്യമാണ്...
സൂര്യന്‍റെ കൂടെപ്പോയ ഭൂമിയുടെ ജലകന്യക-മഴയായി
വര്‍ഷാവര്‍ഷം ഭൂമിയോട് മാപ്പിരന്നു-
കരഞ്ഞാര്‍ത്ത് പേയ്യുമ്പോലെ...
കാലമേറെ കഴിഞ്ഞു നീ ആര്‍ത്തലച്ച് പെയ്തെക്കാം....
പക്ഷെ അന്നെന്റെ വരണ്ട ഹൃദയം നനയണം എന്നില്ല....,

കുലംകുത്തി



അവന്‍റെ അമ്മക്ക് ബീഡിപ്പണി ആയിരുന്നു,,,,
അച്ഛന് ഹോട്ടലില്‍ പൊറോട്ട ഉണ്ടാക്കുന്ന ജോലിയും

അവനെ അവര്‍ പഠിപ്പിച്ചു ഒരു നേഴ്സ് ആക്കി.....
അവന്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നേഴ്സ് ആയി ജോലി തുടങ്ങി....

അവന്‍ പൊതുജനങ്ങളെ പുകവലിയുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ ബീഡിക്കമ്പനി പൂട്ടി...അമ്മയുടെ ജോലി പോയി.....


പിന്നെ അവന്‍ ഫാസ്റ്റ്ഫുഡിനെതിരെയും, മൈദക്ക് എതിരെയും പോരാടി....പൊറോട്ട തിന്നുന്നവരെ പിന്തിരിപ്പിച്ചു...അങ്ങനെ അച്ഛന്റെ പണിയും പോയി....

ഇതൊക്കെ കഴിഞ്ഞു തിരിച്ചു അവന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വന്നപ്പോള്‍ അറിഞ്ഞു,,,

അവര്‍ക്കവനെ ഇനി വേണ്ട,,,

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സര്‍ക്കാര്‍ പാട്ടം കൊടുത്തത്രേ......

9/19/12

മീന്‍ കറി പൊള്ളുന്നു...... ഒരു രക്ഷയും ഇല്ല കോയാ !!!!!!!!!!!!!!!!!!!"




ഡ്യൂട്ടി കഴിഞ്ഞുവരുന്ന വഴി മമ്പറത്ത് ഇറങ്ങി, മീന്‍ വാങ്ങല്‍ ആയിരുന്നു ലക്‌ഷ്യം.. മീന്‍ മാര്‍ക്കറ്റില്‍ സുനീര്‍ക്കയും ,ആപ്പുവും തകൃതിയായി വിളിച്ചു പറയുന്നു ആവോലീ,അയക്കൂറാ,,ചൂരാ......

നേരെ ചെന്ന് നിലവാരം ഒക്കെ നോക്കി,,,,


അവോലിയും,അയക്കൂറയും പണ്ടേ തിന്നാല്‍ ഇറങ്ങാത്തത് കൊണ്ട് അതൊന്നും നോക്കിയില്ല,,

നമ്മുടെ പാവം മത്തിയെ കാണാന്‍ ഇല്ല...
അയല മൂലയ്ക്ക് ഇത്തിരി കാണാം...

ഞാന്‍ അയലക്ക് വില ചോദിച്ചു,
കിലോ 140....
പിന്നെ ഞാന്‍ മറ്റു മൂത്താപ്പ മീനുകളുടെ വില ചോയിച്ചില്ല...
ദിനേശ്‌ കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞു വരുന്ന കുറെ പെണ്ണുങ്ങള്‍ ആപ്പുവിനോട് ചൂടാവുന്നു,
"ഇഞ്ഞി ഈ ബല്യ പൈശേന്റെ മീനെല്ലോ ബിറ്റാ ഞമ്മളെന്താടാ മേടിക്ക്വാ....?"

ആപ്പു ഒരു നെടുനീളന്‍ ഡയലോഗ് അടിച്ചു..
"ഇങ്ങളെന്തോളീ പറേന്ന്...മത്തിക്ക് നൂറുരുപ്പ്യാ ബെല, ആരാ മേടിക്കാ...? മത്തിക്ക് നൂറ് ന്ന് പറഞ്ഞാ ഇങ്ങള് പറയു ഇന്‍റെ കൈ ബീണ് പോട്ടെന്നു ,,,, ഇതാവുമ്പോ അയക്കൂറക്കും.ആവോലിക്കു എത്ര ആയാലു ആളു മേടിചില്ലേലു ചീത്ത പറയൂല്ല...."

നാല് അയില മേടിച്ചു ഞാനും നടന്നു...
അല്ലാണ്ട് എന്ത് പറയാന്‍....,,,,?

ഷിനോജിസം:

മീനിന് വില കൂടിയത് നന്നായി, മീന്‍ കറി വെക്കതിരുന്നാല്‍ ഗാസ് ലാഭിക്കാം....ഇനി ആറു സിലിണ്ടര്‍ മാത്രേ ഉള്ളൂ....എല്ലാത്തിനും അങ്ങ് കൂടട്ടെ, എലിവിഷം റേഷന്‍ പീടിക വഴി കൊടുക്കുകേം കൂടി ചെയ്താല്‍ സന്തോഷം !!!!!!!!!!!!!!!!!!!!!!!!

9/10/12

"വിനാശായ ച ദുഷ്കൃതെ സംഭവാമി യുഗേ യുഗേ.."


ഈ കോണ്‍ഗ്രസ്‌ കാരെ കൊണ്ട് തോറ്റു..

ഇന്ത്യക്കാരന്‍റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം പേരുകേട്ടതായിരുന്നു..
ഒടുവില്‍ മദാമ്മ എഫെക്റ്റ് അവിടെയും വന്നു
ഇന്ത്യന്‍ ഭരണഘടനയെയും, ദേശീയ ചിഹ്ന്നങ്ങളെയും അവഹേളിച്ചു എന്നാ കേസും പറഞ്ഞു അസീം ത്രിവേദി എന്ന കാര്ടൂനിസ്റിനെ പിടിച്ചു ജയിലില്‍ ഇട്ടതു പുത്തന്‍ നവോധാനം ആയി ഞങ്ങള്‍ കണ്ടേക്കാം....

അത് പോലെ മിണ്ടാ സിംഗിനെ കണക്കിന് കളിയാക്
കിയ അമേരിക്കന്‍ പത്രക്കാരെകൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോള്‍, സ്വന്തം എന്ന് കരുതിയിരുന്ന അമേരികയും സിംഗ് മാമനെ ചതിച്ചു എന്ന് ഒരു തോന്നല്‍....,,,

എ ഐ സി സി തെരഞ്ഞെടുപ്പ്‌ വഴി കുറെ ഹരിതക്കാരെ മിക്കവാറും ഡല്‍ഹിക്ക് വിടും എന്ന് ഉറപ്പായി...
ലോട്ടറി സതീശനും, മലങ്കരകാരുടെ കാര്യം നോക്കിയതിനു പി സിയുടെ സംസ്കാരം കാണേണ്ടി വന്ന ഹരിത പ്രതാപനും , കാണിച്ചുകുളങ്ങര മാമന്റെ പൊണ്ണന്‍ തവള സുധീരെട്ടനും ഡല്‍ഹി കാണുമെന്ന് ഉറപ്പായി....
കൊണ്ഗ്രെസ്സ് കാരെ പുത്തി കണ്ടാ...ഇനി സകല കരിങ്കാലികളും മരം കെട്ടിപിടിച്ചും, പച്ച ബ്ലോഗും തുടങ്ങി ഡല്‍ഹി ടിക്കറ്റ്‌ വാങ്ങും ...


കോണ്‍ഗ്രസ്‌ കമ്പനിയുടെ തലപ്പത്തേക്ക് പുതിയ സി ഇ ഓ വരും എന്നുറപ്പായി...
തഴമ്പ് നോക്കി സ്ഥാനം കൊടുക്കും എന്നാണറിവ്...
ആദ്യത്തെ പടിയായി ഗ്രാമ വികസന മന്ത്രിയായി കുമരകം കുട്ടന്‍ വരും...
അടുത്ത തവണ റായ്ബരെലിയില്‍ അമ്മ മദാമ്മ മാറി മോള് മദാമ്മ വരും...

ഗ്രാമങ്ങള്‍ രാജ്യത്തിന്‍റെ ആത്മാവ്-മഹാത്മാ ഗാന്ധി
ഗ്രാമങ്ങള്‍ എന്‍റെ അമൂല്‍ കുട്ടന്‍റെ കളിപ്പാട്ടം -സോണിയാ ഗാന്ധി

@ഷിനോജിസം:
മൂലകാരണം
==========================================
ഡല്‍ഹിയിലെ ഒഴിവു ദിനത്തില്‍ ഒറ്റയ്ക്ക് ഒന്ന് കറങ്ങി, നേരേ പോയത് പാര്‍ലിമെന്റ് കാണാന്‍, മെട്രോ ഇറങ്ങിയാല്‍ അവിടെ നിന്ന് തന്നെ കാണാം ഭാരതത്തിന്‍റെ പരമോന്നത ഭരണകേന്ദ്രം
കല്‍ക്കരിയില്‍ മുങ്ങിത്താണ സമ്മേളനം കഴിഞ്ഞതിനാല്‍ അങ്ങോട്ട്‌ പ്രവേശനം ഇല്ല എന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു,,,
കുറച്ചപ്പുറം രാഷ്ടപതി ഭവനിലെക്കുള്ള റോഡ്‌ ആണ്...എന്നാ പിന്നെ അതാവട്ടെ എന്ന് കരുതി അങ്ങോട്ട്‌ നടന്നു, പൊരി വെയിലത്ത്‌ നടന്നു ചെല്ലുമ്പോ അങ്ങോട്ടും പ്രവേശനം "അന്തര്‍ ആനാ മനാ ഹെ." ദൂരെ നിന്നും ചുമ്മാ ലതും നോക്കി നിന്നു ആ ഗേറ്റ്നടുത്ത്‌ ഉള്ള സെക്യൂരിറ്റി പട്ടാളക്കാരോട് ഒരു ചിരിയൊക്കെ പാസാക്കി നോക്കി,

ഒരാളോട് ചുമ്മാ ചോദിച്ചു
പാര്‍ലിമെന്റിലേക്ക് സിവിലിയന്മാര്‍ക്ക് എപ്പോഴാ പ്രവേശനം...?
ഞെട്ടിച്ചു കൊണ്ട് ഒരുത്തരം
"सब चोर घर वापस चला गया. तो आप किसे देखना चाहते हैं....?
(എല്ലാ കള്ളന്മാരും വീട്ടില്‍ പോയി, പിന്നെ ആരെ കാണാനാ ...?)

ഹോ നമ്മടെ പട്ടാളക്കാരുടെ ഒരു കഴിവേ....

അയാളെ ബഹുമാനത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു സായിപ്പിനെയും കൊണ്ട് ഒരു ഇന്നോവ കാര്‍ ആ ഗേറ്റില്‍ വന്നു തിരിഞ്ഞു, പ്രസ്തുത പട്ടാളക്കാരന്‍ ഉടനെ കൈ കാട്ടി..
അതീവവിനീതകുശലനിമ്നമസ്തകവുമായി ഡ്രൈവര്‍ ഇറങ്ങി വന്നു
പിന്നെ എന്തൊക്കെയോ കാട്ട് ഹിന്ദിയില്‍ അവര്‍ തമ്മില്‍ പറയുന്നു,,,
രാഷ്ട്രീയക്കാരെ കള്ളന്മാര്‍ എന്ന് വിളിച്ച ആ മാന്യ പട്ടാളക്കാരനെ ഓര്‍ത്തു രോമാഞ്ചം കൊണ്ട എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ ഡ്രൈവര്‍ ഒരു അമ്പതു രൂപ ആ പട്ടാളക്കാരന്‍റെ കീശയില്‍ കുത്തിക്കേറ്റി...!!!!!!!!!!!
പിന്നൊരു ഷേക്ക്‌ ഹാന്‍ഡ്‌...,,,


കുറച്ചകലെ ഉയരത്തില്‍ പാറുന്ന ത്രിവര്‍ണ്ണപതാക,,,അതില്‍ എന്തോ എഴുതിയിരിക്കുന്നു
"മോന്തായം വളഞ്ഞാല്‍ അറുപതെട്ടും വളയും"


മന്മോഹന്‍ സിങ്ങിനോട് ഒരു വൈരുദ്ധ്യ വിരോധിയുടെ ഉപദേശം
------------------------------------------------------------------------------------
കട്ട് മടുക്കുമ്പോള്‍ ആ ചെങ്കോട്ടയിലെ മുസിയം ഒന്ന് കാണാന്‍ പോണം അവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നാള്‍വഴികളും, മഹാന്മാരെയും മികച്ച രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്...
അവിടെ ഒരു പാട് പേരുടെ കണ്ണീരു കാണാം,,,
സുഭാഷ്ചന്ദ്രബോസും, ആസാദും, ഭാഗത്ത്സിങ്ങും ചിന്തിയ യൌവ്വന സ്വപ്‌നങ്ങള്‍ കാണാം.

ഷിനോജ് പൊയനാടന്‍
സമര്‍പ്പണം : അസീം ത്രിവേദി

7/23/12

മഴ മുടക്കിയ വിധി...

ഇന്നും മഴയെ കാത്തിരുന്നു..
പെയ്തില്ല ...

ചില്ല് കൊട്ടാരത്തിലെ മനുഷ്യര്‍ പറയുന്നു കാറ്റ് ഗതി മാറിയെന്ന്,.അവരുടെ കയ്യില്‍ ഒരു കണക്ക് കൂട്ടല്‍ യന്ത്രവും മഴയോടൊപ്പം പായുന്ന ഒരു പറക്കും തളികയും ഉണ്ടത്രേ..കാറ്റ് അറബി കടലും കടന്ന് മരുഭൂമിയില്‍ എത്തിയിരിക്കുന്നു.,.അവിടെ മഴ പെയ്യുന്നുണ്ട്..,.കാപ്പിരികള്‍ക്ക് മീതെ മഴ പെയ്തിറങ്ങി,..അവരില്‍ ഒരുത്തന്‍ ഓന്റെ ഒളോട് ചോദിച്ചത്രേ ,
"ഞാന്‍ ഇത്തിരി വെളുത്തില്ലേ "

ഓള് പറഞ്ഞു..ഇല്ല ,.എങ്കിലും അടുത്ത കൊല്ലോം കൂടി ഇങ്ങനെ മഴ പെയ്താല്‍ ഇങ്ങള് ഇത്തിരി വെളുക്കും.,"

സഹാറന്‍ മരുഭൂമിയില്‍ മുള്ള് ചെടികള്‍ ഉണങ്ങാന്‍ തുടങ്ങിയത്രേ!
ചിലയിടങ്ങളില്‍ തെങ്ങിന്‍ തൈ പൊട്ടിയിരിക്കുന്നു,..സഹ്യന്‍റെ മരങ്ങള്‍ കമിംഗ് സൂണ്‍ എന്ന് എഴുതി ഒരു ഇ മെയില്‍ കാപ്പിരികള്‍ക്ക് അയച്ചും കൊടുത്തു ,..മരങ്ങള്‍ പോവുകയാണെങ്കില്‍ ഞമ്മക്കും പോയി കൂടെ എന്ന് മൃഗങ്ങള്‍ ,.എന്തായാലും അവരും ഉഭയ കക്ഷി ചര്‍ച്ച തുടങ്ങി.

---------------------------------------------------------------------------------------------------
കടലിനക്കരെ ദൈവത്തിന്‍റെ നാട്ടില്‍ മഴയെ കാത്തിരിക്കുന്നുണ്ട്,..മുണ്ടകന്‍ പാടത്ത് തേവാനോ വരാലിന്പിന്നാലെ പായാനോ അല്ല,,.എങ്കിലും ഓണം പോലെയും വിഷു പോലെയും ഒരു ചടങ്ങ് പോലെ എല്ലാ കൊല്ലവും അതും പെയ്യാറുണ്ട് ,.,,.പെയതാലും ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റിക്കോ മെട്രോ റെയിലിനോ അല്ല ആതിരപള്ളിയിലെ കെട്ടാന്‍ പോകുന്ന അണക്കോ ഒരു പുല്ലും സംഭവിക്കില്ല..അല്ലെങ്കില്‍ തന്നെ എന്തിനാ ഈ കുന്ത്രാണ്ടം,..

നാട് മുഴുവന്‍ മുക്കാന്‍ ,..

മഴയുടെ സൗന്ദര്യത്തെക്കുറിച്ച് കുറിച്ച് വാചാലനായി മാറാനോ അതിന്റെ നനുത്ത ഓര്‍മകളെ ഫേസ്ബുക്കില്‍ താലോലിക്കാനും മഴയെന്തിനു,..

കാലാവസ്ഥ വ്യതിയാനവും ആര്‍ടികില്‍ മഞ്ഞു ഉരുകലും ആഗോള താപനവും..എന്റമ്മോ ,..എന്നാ സംഭവമാ!

ഒരു നൂറു തലമുറ കൂടി കഴിഞ്ഞാല്‍ എന്താവും സ്ഥിതി,.
എന്തായാലും നുമ്മക്ക് ഒന്നുല്ലല്ലോ,..ഫാഗ്യം,.

ഒരു കാലാവസ്ഥ "വ്യതിയാനഉച്ചകോടി" തുടങ്ങണം,.
കാര്‍ബണ്‍ ക്രെഡിറ്റ്‌ അളന്ന് എഴുതി ഒബാമയ്ക്കും മന്മോഹനും ഹു ജിന്റാവോനും കൊടുത്തു./

ഹും,.സമാപ്തി,.....

അപ്പോഴും കുട്ടനാട്ടില്‍ കള്ളിമുള്ള് തല പൊക്കി കൊണ്ടിരുന്നു,..ദേശിയ ഉദ്യാനങ്ങള്‍ അവയുടെ അനേകം ജാതിയുടെ വൈവിധ്യത്തില്‍ പുളകം കൊണ്ട്,...കുറിഞ്ഞി മലയില്‍ അപൂര്‍വയിനം കള്ളി മുള്ള് പൂത്തത് ബൂര്‍ഷ്വാ പത്രങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു

അവലംബം:

മാസങ്ങള്‍ തമ്മില്‍ ഒരു പ്രശ്നം....

കുറെ ആയില്ലേ ജൂണ്‍ നനഞ്ഞു കുളിക്കുന്നു....

കുറെ ആയില്ലേ ഡിസംബര്‍ തണുത്തുറയുന്നു....

മെയ്‌ വെന്തുരുകുന്നു.....

ഇവരെല്ലാം ദൈവത്തിനു അപേക്ഷ സമര്‍പ്പിച്ചു....

വിധി വന്നു, 

ജൂണിനു മഴ നഷ്ടപ്പെട്ടു....

ഡിസംബറിനു തണുപ്പില്ലാതായി....

നനയാന്‍ കാത്തു നിന്ന മെയ്‌ വീണ്ടും കരിഞ്ഞു....

അടി കൂടിയതിനു ഇപ്പ്രാവശ്യം ആര്‍ക്കും മഴ ഇല്ലത്രേ...

തീരുമാനം ഭൂമിയെ അറിയിച്ചില്ല...

ആ കൂതറ മനുഷ്യര്‍ അറിഞ്ഞാല്‍ 
സ്റ്റേ വാങ്ങിക്കുമത്രേ.......!!!!!!


നന്ദി :Abhinav Mangattidam പ്രിയ സുഹൃത്ത്, സര്‍വോപരി ശിഷ്യന്‍....,,,

6/27/12

അനന്തന്‍ മേസ്ത്രീന്‍റെ കുപ്പിപ്പാന്‍റ്,,,,,,

                               നമുക്ക് ചുറ്റുമുള്ളവര്‍, നമ്മുടെ തന്നെ കഥയില്‍ കഥാപാത്രങ്ങളായി എത്തുന്നത്‌ എങ്ങനെ വ്യാഖ്യാനിക്കാം...? സര്‍ഗശേഷി കുറഞ്ഞവന്‍ എന്നോ, സ്വന്തം ഭാവനയില്‍ പൂച്ചപെറ്റ് കിടക്കുന്നവനെന്നോ പറയാം, ആക്ഷേപിക്കം ...
തിരക്കഥ എന്ന സിനിമ റിലീസ്‌ ആയപ്പോള്‍ , ശ്രീവിദ്യയുടെ കഥ വളച്ചൊടിച്ചു രഞ്ജിത്ത് വിറ്റു കാശാക്കി എന്നും , ഇങ്ങനെ ഉള്ളവന്‍ ഏറെ കാലം സിനിമ പിടിക്കില്ലെന്നും പറഞ്ഞ കൈരളിയുടെ പുത്രന്മാര്‍  ഉണ്ട്....


എങ്ങനെയായാലും, ചില സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍ നമ്മളെ വല്ലാതെ സ്വാധീനിക്കും...


  കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്തുള്ള പൊയനാട് എന്ന് പറയുന്ന  ശാന്ത സുന്ദര  ഗ്രാമത്തിലെ വസ്ത്രാലങ്കാര ചുമതല പണ്ട് മുതലേനിര്‍വഹിച്ചിരുന്ന (ഇരിക്കുന്ന) വ്യക്തിയാണ് അനന്തന്‍ മേസ്ത്രി...


പൊയനാട് നാട്ടിലെ ഒരു മുഖ്യസ്ഥനും , അടിയുറച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ആയിരുന്നു മേസ്രി...(ഇനി മേസ്ത്രി എന്ന് പറയില്ല, മേസ്രി...അത് മതി).നാടിന്‍റെ അന്നദാതവായ ബാലാട്ടന്റെ പീടികയുടെ തൊട്ടടുത്ത മുറിയില്‍ ഇരുന്നാണ് മേസ്രിയുടെ തുന്നപ്പണി..., ബാലട്ടന്റെ പീടികയില്‍ അമ്മയെയും പ്രാകി സാധനം വാങ്ങാന്‍ പോയി നിക്കുമ്പോ, മനോരമ പേപ്പര്‍ വായിക്കാന്‍ മേസ്രിയുടെ കടയിലും കയറും.


കടയില്‍ കയറുന്നതിനു വേറെ ഒരു ഉദ്ദേശം കൂടെയുണ്ട്...
അലമാരയില്‍ നിരയായി വച്ചിരിക്കുന്ന തുണിപ്പെട്ടികള്‍....
അതിലെ സുന്ദരിയായ സ്ത്രീകള്‍...(കൂടുതല്‍ പറയുന്നില്ല, സദാചാര പോലീസ് പിടിക്കും)


മേസ്രി അധികമായി ആരോടും മിണ്ടാത ആളാണ്‌, എന്നാലും, അങ്ങോട്ട്‌
"മേസ്രി..."
എന്ന് വിളിച്ചാല്‍...
"ആ" 
എന്നൊരു മറുപടി കിട്ടും...
ദാട്സ് ഓള്‍...


അന്നൊക്കെ ഓണത്തിനോ വിഷുവിനോ, മാത്രമാണ് പുതിയ കുപ്പായം എടുക്കുന്ന പരിപാടി ഉള്ളൂ...
അമ്മക്ക് ബോണസ്‌ കിട്ടി വരുന്ന വഴി അമ്മക്ക് ഇഷ്ടപ്പെട്ട ഒരു തുണി ഇങ്ങു വാങ്ങും....അത് മിക്കവാറും സ്കൂളില്‍ പോകുമ്പോ യുണിഫോം ആയി കൂടി 
ഉപയോഗിക്കാന്‍ കഴിയുന്ന കാപ്പിയോ, കറുപ്പോ ആയിരിക്കും...


അതും വാങ്ങിച്ചു വരുന്ന അമ്മ വഴിക്ക് മേസ്രിയുടെ കടയില്‍ കേറും...എന്നിട്ട് ആ തുണി കൊടുക്കും...
"ഒരി പേന്‍റ് അടിക്കണം മേസ്രീ...., കുട്ടന്....ഒയെ പീടിയേല് വേരുമ്പോ ഇങ്ങള് അളവെടുതോ...."


അപ്പോള്‍ മെസ്രീന്റെ മറുപടിയാണ് കിടു


"കുട്ടനെല്ലേ....? അളവോന്നും ബെണ്ടപ്പ...ഓന ഞാന്‍ ദെവസോം കാണ്ന്നതെല്ലേ.....


അപ്പൊ അമ്മ:


"ഇങ്ങള് അടിക്കുമ്പോ കൊറച്ച് ബെല്താക്കി അടിച്ചോ മേസ്രീ......പിള്ളറ്‌ ബണ്ണം ബെക്ക്ന്നെല്ലേ....."


ആ ഡയലോഗ് ആണ് നമ്മടെ ഹൃദയം തകര്‍ക്കുക....


അങ്ങനെ ഏകാലവ്യനെ പോലെ മ്മടെ മെസ്രി എന്നെ മനസ്സില്‍ വിചാരിച്ചു പാന്‍റ് അടിക്കുകയാണ് സുഹൃത്തുക്കളെ.....


അങ്ങെനെ ഒടുവില്‍ ആ ദിവസം വന്നു ചേരും...


പണി പൂര്‍ത്തിയായി, നല്ല ചിരട്ട കത്തിച്ച ഇസ്തിരി ഒക്കെ വെച്ച് തേച്ച പാന്‍റ് വീട്ടിലേക്കു എത്തുകയാണ്....


അമ്മ പറഞ്ഞ പോലെ തന്നെ ഒരു ഒന്നൊന്നര സൈസ് ആയിരിക്കും ആയ പാന്‍റ്...


അര ഭാഗം പാതാളം പോലെ ഇരിക്കും (നമ്മള് തടിക്കുമല്ലോ....ലതിന്...!!!!!)


നീളം ഒരു പത്തി ഞ്ചു കൂടും....


പാന്റിന്റെ താഴ് ഭാഗം കാലിന്റെ നിട്ടെല്ലിനോട് ഇറുങ്ങി  ഇരിക്കും....


അങ്ങനെ വെള്ളപ്പൊക്കം വന്നത് പോലെ പാന്റ്നിറെ അറ്റം ആറു മടക്കും മടക്കി., അരഭാഗം ബെല്‍റ്റ്‌ (ചെലപ്പോ നാട!!!!!!!) കൊണ്ട് മുറുക്കി, ഫിഷേര്‍ എക്സ്ട്രായുടെ  തഴഞ്ഞു വെള്ള ലൈന്‍ കണ്ടു തുടങ്ങിയ  ഒരു സ്പന്ജിന്റെ ചെരുപ്പും ഇട്ടിട്ടു  ഒരു നടത്തം ഉണ്ട്.....


ഓണത്തിന് ചങ്ങായിമാരോക്കെ ഇതേ കോലത്തില്‍ ആയിരിക്കും (അനന്തന്‍ മേസ്രി ഒരു കോമണ്‍ ഫാക്റ്റ് ആണല്ലോ !!!!!ഹീ ഹീ ) എന്നത് കൊണ്ട് അതായിരുന്നു അന്നത്തെ ആഗോള സ്റ്റൈല്‍....


ഷര്‍ട്ട്‌ന്‍റെ കാര്യവും തീരെ വ്യത്യസ്തം അല്ല,,,,,


അച്ഛന്‍റെ അളവിനായിരിക്കും മിക്കവാറും ഷര്‍ട്ട്...


"ചെക്കന്‍ തടിക്കും മേസ്രീ ഇങ്ങള് ലൂസായിട്ട്‌ അടിച്ചോ "എന്ന് അച്ഛന്‍ പറഞ്ഞ പ്രകാരം മേസ്രി ഷര്‍ട്ട് ഒരു ഒന്നൊന്നര വ്യാപ്തി യില്‍ തന്നെ തുന്നും...
കൂട്ടത്തില്‍ ഒരു ടച്ചിംഗ്സ് പോലെ ഇറക്കവും ഒന്ന് കൂട്ടും....


ഷര്‍ട്ട് ആണോന്നു ചോദിച്ചാല്‍ അതെ എന്നും, ജുബ്ബ ആണോന്നു ചോദിച്ചാല്‍
അല്ല എന്ന് പറയാനും കഴിയില്ല എന്നാ അവസ്ഥ.....!!!!!!!!!!


അങ്ങനെ ഈ ഡബിള്‍ സൈസ് പാന്‍റും ഷര്‍ട്ടും ഒക്കെ ഇട്ടു വര്‍ഷങ്ങള്‍ അങ്ങ് പോയി...


അപ്പോഴാണ്‌ പൊയനാട് പുതിയ താരോദയം....


കുശാല്‍സ് എന്ന ബല്യ ബാര്‍പ്പ് ബീട്ടിലെ ചെക്കന്‍ സെനീര്‍ നമ്മടെ ചങ്ങായി ആകുന്നതു....


ഓന്റെ പേന്‍റ് കണ്ട് ഞങ്ങള് ഞെട്ടി...
ഷര്‍ട്ട് കണ്ട് തരിച്ചു.....


കാരണമെന്താ....?


ഓന്റെ പാന്റിന്റെ അടി ഭാഗം ഇറുങ്ങിയതല്ല..!!!!!!!!


ഡി ഡി ഫോറിലെ പഴയ പംഗ്രാസ്‌ മലയാളം സിനിമേല് ജയനും നസീറും എല്ലാം ഇടുന്ന "പാളപ്പാന്റ്റ്‌"....ബെല്‍ബോട്ടം...!!!!!!!!!!!!


ഓന്റെ ഷര്‍ട്ടോ...?


ദൈവമേ....


ഓന്റെ പൊക്ക് വരെയേ നീളമുള്ളൂ....പോരാത്തെനു ഓന ആയിന്റുള്ളില് ഇട്ടിട്ട് തുന്നിയപോലെ.....ഒട്ടി നിക്കുന്ന്......!!!!!!!!
കാലുമ്മല് ഷൂ.....
\
ഇതെന്ത് കുദരത്...????????


അങ്ങനെ മാറ്റത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയ സനീരിന്റെ പാത പിന്തുടര്‍ന്ന് ഞങ്ങളും ബെല്ബോട്ടവും ഷോര്‍ട്ട് ഷര്‍ട്ടും സ്വീകരിച്ചു...
കാലുമ്മല് ഷൂ ബന്നു.....പിന്നെ ചെരുപ്പും....


വീടുകളില്‍ ബോംബ്‌ വീണു....


പിള്ളേര്‍ക്ക്‌ പിരാന്താ....എത്ര ഷര്‍ട്ട്ന്‍റെ തുണിയാപ്പാ പിള്ളറ് ബെറ്തെ കളെന്നു....??????


അങ്ങനെ പോയി.....


കാലം പിന്നെയും അഞ്ചാം ഗിയറില്‍ മുന്നോട്ടു പോയി....


സനീര്‍ പിന്നേം മാറി,,,,,


അവന്റെ ഷര്‍ട്ട് ഇറങ്ങാന്‍ തുടങ്ങി....നീളം കൂടി വരുന്നു....


ഞങ്ങളും കൂട്ടി....


അവന്‍ പാന്റിന്റെ ബെല്‍ബോട്ടം വിസ്തീര്‍ണ്ണം കുറക്കാന്‍ തുടങ്ങി....
ആദ്യം വ്യാസം പതിനഞ്ചു ആയിരുന്നെങ്കില്‍ അത് പത്തായി കുറഞ്ഞു....


ഞങ്ങളും കുറച്ചു....


പാന്റിറെ അടിഭാഗം ഇറുകി ഇറുകി വരാന്‍ തുടങ്ങി...


അങ്ങനെ 2010  വന്നു...


ഒരുനാള്‍ സനീറിനെ കണ്ട ഞാന്‍ ഞെട്ടി...


"അടിഭാഗം ഇറുങ്ങിയ പാന്‍റ്"
മുട്ട് വരെയുള്ള ലൂസ് ഷര്‍ട്ട്
കാലില്‍ ചൊകര ചോന്ന ഒരു സ്പഞ്ചിന്റെ  ചെരുപ്പ്.....


ഇതെന്ത് പറ്റി സനീരെ...?
 എന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു...


ഇതാടാ ഇപ്പൊ ഫെഷന്‍...!!!!!!!!!!
ഇതാന്നു കുപ്പിപ്പാന്റ്റ്‌.....ഇന്റെ പഴേ പാന്‍റ് ഇങ്ങനെ ആക്കാ....ആള്‍ടെര്‍ ചെയ്താല് മതി......






ഞാന്‍ ഞെട്ടിയില്ല....


ഇതൊക്കെ എന്ത്....??/


സനീര്‍ ഫെഷന്‍ മാറ്റിയത് കൊണ്ട് നമ്മളും മാറ്റണ്ടേ...?


ബെല്‍ബോട്ടം പാന്‍റ് അടിക്കാന്‍ അറിയാതോണ്ട് അനന്തന്‍ മെസ്രീന്റെ കയ്യില്‍ ഇപ്പൊ വര്‍ഷങ്ങളായി ആരും തുണി കൊടുക്കാറില്ല....
ഫെഷന്‍ ഷര്‍ട്ട് അടിക്കാന്‍ അറിയാതോണ്ട് അതും....


പക്ഷെ ഇപ്പൊ സനീര്‍ ഇട്ടതോ...?



പണ്ട് അനന്തന്‍ മേസ്രി അടിച്ചു തരാറുള്ള ആ പഴയ കുപ്പിപ്പാന്റ്റ്‌....!!!
ആ ബല്യ ഷര്‍ട്ട്......!!!!!!!!


മേസ്രീ ഭൂമി ഉരുണ്ടത് തന്നെ....


നമ്മള്‍ ഇതാ ഇങ്ങളെ പീടിയെ തെന്നെ എത്തി......


അടിക്ക് ഒരു കുപ്പി ഉഷാറായിറ്റ്.......



















6/7/12

അയ്യോ രോഗികള്‍ ഒരുപാടുണ്ട്...!!!!!!!!!!!!!!!!


ആശുപത്രിയിലെ മുറിയില്‍ ഇരുന്നാല്‍ പുറത്തു മഴ പെയ്യുന്നത് കാണാം...
ചേലോറ സ്കൂളിലേക്ക് രാവിലെ കുട്ടികള്‍ മഴയെ മുറിച്ചു നീങ്ങുന്നതും.
ചെറിയകുട്ടികളൊക്കെ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്, വലിയബാഗൊക്കെ തോളില്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും നനഞ്ഞു കുളിക്കുന്നുണ്ട്...
മിക്ക കുടകളുടെ അടിയിലും നാലും ആറും കാലുകള്‍..
സ്വന്തം കുട കറക്കി മറ്റുള്ളവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നവര്‍ ഒരു ഭാഗത്ത്‌.....
കടയുടെ വരാന്തയില്‍ നിന്നും ഒറ്റയാന്‍ കുടയുടെ അടിയിലേക്ക് ചേക്കേറുന്ന വിരുതന്മാര്‍.....
ഓര്‍മയിലേക്ക് വന്നത് നനവിലൂടെ അരിച്ചിറങ്ങുന്ന ആ പഴയ സൌഹൃദത്തിന്‍റെ ചൂടാണ്.....
മഴ നനഞ്ഞു വന്നു ബെഞ്ചിന്റെ അറ്റത്ത് ആര്‍ക്കോ ഇരിക്കാനുള്ള സ്ഥലവും വിട്ടു ഒട്ടിച്ചേര്‍ന്നിരുന്ന്‍ സൌഹൃദത്തിന്റെ ചൂട് കാഞ്ഞത്...
മലവെള്ളപ്പാച്ചില്‍ പോലെ വെള്ളം ഓടയിലൂടെ ഒഴുകുന്നത്‌ അതിശയത്തോടെ പറഞ്ഞത്....
സ്കൂളിന്റെ മുറ്റത്ത്‌ കെട്ടി നിന്ന വെള്ളത്തില്‍ നാരാണന്‍ മാഷ്‌ കാണാതെ തോണി ഇറക്കിയത്....
അപ്പുറത്തെ ക്ലാസിലെ ജുബൈരിയയുടെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന തൊപ്പി ഉള്ള കളര്‍ കുട അസൂയയോടെ നോക്കിയത്....
"അന്‍റെ വീട്ടില് ഇങ്ങനത്തെ കോടയ്ണ്ട് , ഞാന്‍ എടുക്കായിട്ടാന്നു" എന്ന് വീമ്പ് പറഞ്ഞത്.....
വൈകിട്ട് ഫാഷനബിള്‍ ബെകറിയില്‍ നിന്നും പലബിസ്ക്കറ്റ് എന്ന കണ്ണൂരില്‍ മാത്രം ഞാന്‍ കണ്ട പാവപ്പെട്ടവന്‍റെ ബിസ്കറ്റ്‌ വാങ്ങിയുള്ള യാത്ര.....






അയ്യോ!!!!!!! ഇങ്ങനെ ഓരോന്ന് ഓര്‍മിക്കാന്‍ പറ്റിയ സമയം....
മഴയാണ്....കേരളമാണ്....പനിയുണ്ടാകും...നേഴ്സ് അല്ലെ....?
ദേ രോഗികള്‍....
ഇനി ഇത്തിരി തിരക്കാണ്,,,,

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....