ഒരാള്‍ക്ക് തലയില്‍....,,, ശ്വാസകോശത്തിലും, എല്ലിലും - നീര് പോലും ഇറക്കാതെ തൊണ്ടയിലും- മിണ്ടാനാവാതെ നാക്കിലും- രുചിഅറിയാതിറക്കാതെ ആമാശയത്തിലും അതിന്‍ താഴെയും... ശപിതജന്മങ്ങള്‍ തമ്മില്‍ - രോഗങ്ങളില്‍ മാത്രം വ്യത്യസ്തത !!! എല്ലാവരും കണ്ണ്കുഴിഞ്ഞവര്‍ സ്വപ്‌നങ്ങള്‍ അര്‍ബുദമായി - ഉരുണ്ടു കൂടിയവര്‍ ഇരുള്‍ മൂടി പെയ്തൊഴിയാത്ത- എങ്കിലുംവറ്റി വരണ്ട കണ്ണുള്ളവര്‍... അവര്‍ക്കെല്ലാം കൂടി ഒരു മുഖം... കുടുംബത്തിനും ഒരു മുഖം,,, നഷ്ടപ്രതീക്ഷകളുടെ മുഖം... ഒന്ന് നോക്കിയാല്‍ പിന്നെ നോക്കാനാവാത്ത മുഖം...
ഇടതുപക്ഷത്തിന്‍റെ ചരിത്ര ഭൂമിയായ ഒഞ്ചിയത്തിനടുത്ത് ഗ്രാമവിശുദ്ധിയുടെയും, പോരാട്ടങ്ങളുടെയും കഥകള്‍ രചിച്ച ആവള ടി കുഞ്ഞിരാമക്കുറുപ്പ് എന്നൊരു കഥാകാരന്‍ ജീവിച്ചിരുന്നു, യാദ്രിശ്ചികമായി അദ്ദേഹത്തിന്‍റെ ഒരു കഥ വായിക്കാന്‍ ഇടയായി, ഇന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൂല്യച്ചുതി ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്ക്മുന്‍പ് അദ്ദേഹം ഒരു പുരാണകഥയുടെ മേലങ്കിയില്‍ എഴുതിവച്ചത്കണ്ടപ്പോള്‍ .... നമിച്ചു പോകുന്നു....
കഥയില്‍ ആകെ ഉള്ളത് രാജാവും, റാണിയും, മന്ത്രിയും മാത്രം... ആഡംബരത്തില്‍ മുന്നില്‍ നിക്കുന്ന റാണിയും അതിനനുസരിച്ച് തുള്ളുന്ന രാജാവും, അതിനിടയില്‍ പെട്ട് നട്ടം തിരിയുന്ന മന്ത്രിയും....
രാജ്ഞിയുടെ ആഗ്രഹം സാധിക്കാന്‍ രാജ്യത്തെ സമ്പത്ത്മുഴുവന്‍ വിറ്റ് കൊട്ടാരം പണിയുകയാണ്... അത് പോരാഞ്ഞ് ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയും, അവരില്‍ നിന്നും പിഴഈടാക്കിയും ആ കൊട്ടാരം ഉയര്‍ന്നു വന്നു കൊണ്ടിരുന്നു, അതുനനുസരിച്ചു ജനങ്ങള്‍ പട്ടിണിയില്‍ ആകുകയും ചെയ്തു...
ഒടുവില്‍ ആ കൊട്ടാരം പണി പൂര്‍ത്തിയായി...
ഒരു സന്ധ്യയില്‍ റാണിയും രാജാവും ആ കൊട്ടാരത്തിന്റെ വാനോളം ഉയര്‍ന്ന മട്ടുപ്പാവില്‍ ഇരിക്കുകയായിരുന്നു.... അങ്ങകലെ കുടിലുകളില്‍ വിലക്കുകള്‍ തെളിഞ്ഞു വന്നു... ഇത് കണ്ടു റാണി കൊപിഷ്ടയായി...
"പ്രിയതമാ, ഞാനെന്താണീ കാണുന്നത്,,,? അങ്ങെനിക്കു വേണ്ടി ലോകത്തെ ഏറ്റവും വലിയ കൊട്ടാരം പണിത്, മട്ടുപ്പാവ് പണിതു, പക്ഷെ ഹാ കഷ്ടം..... ഈ കാഴ്ച നോക്കൂ... ഇതിനും ചുറ്റും ഈ കുടിലുകള്‍ .... എത്രയും പെട്ടെന്ന് കൊട്ടാരത്തില്‍ നിന്നും കാണാവുന്ന കുടിലുകള്‍ മാറ്റണം..."
റാണി പറഞ്ഞതല്ലേ, കോന്തന്‍രാജാവ് അതിനും ഉത്തരവിട്ടു,,,,
മന്ത്രി എതിര്‍ത്തിട്ടും, ആ കൊട്ടാരത്തിനു ചുറ്റുമുള്ള കുടിലുകള്‍ പൊളിച്ചു തീയിട്ടു, ..ആളുകള്‍ പലായനം ചെയ്തു...
പിറ്റേ ദിവസം...
അന്നും ഇരുട്ടിയപ്പോള്‍ റാണി മട്ടുപ്പാവിലെത്തി....
കാഴച്ചയില്‍ മാറ്റമില്ല... വീണ്ടും കുടിലുകള്‍......,,,, അങ്ങകലെ പൊട്ടു പോലെ...
പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടു....
ദിവസവും ഇതാവര്‍ത്തിച്ചു,,,,
ആ കൊട്ടാരം ഉണ്ടാകുമ്പോള്‍ രാജ്യം മുഴുവന്‍ കുടിലുകള്‍ ഉയരുകയായിരുന്നു എന്ന് റാണിയും , രാജാവും അറിഞ്ഞില്ല...
ആ മട്ടുപാവില്‍ ഇരുന്നാല്‍ രാജ്യം മുഴുവന്‍ കാണാം എന്നതും അവര്‍ മറന്നു....
രാജ്യം മുഴുവനുള്ള കുടിലുകള്‍ അവര്‍ പൊളിച്ചു മാറ്റി... സമ്പന്നതയുടെ മുഖപടം അണിയുകയായിരുന്നു ലക്ഷ്യം....
ഒടുവില്‍ ഒരു നാള്‍ ആ കുടിലുകള്‍ നഷ്ടപ്പെട്ട ജനം കൊട്ടാരത്തിലെത്തി രാജാവിനെയും, റാണിയെയും വലിച്ചു പുറത്തിട്ടു....
ഇനി ഒന്ന് ചിന്തിക്കൂ....
ഇന്നത്തെ നമ്മുടെ ഭരണാധികാരികള്‍ ചെയ്യുന്നത് ഇതല്ലേ...?
കൊട്ടാരങ്ങളുടെ തലയെണ്ണി അതാണ് സര്‍വ്വം എന്ന് അഹങ്കരിക്കുന്നവര്‍...,,, കുടിലുകള്‍ ഉണ്ടായത് തങ്ങളെ കൊണ്ടല്ല എന്നുറച്ച് ഭൌതികമായി അത് മാറ്റാന്‍ ശ്രമിക്കുന്നവര്‍///...,,,,
ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ പണാധിപത്യ രാഷ്ട്രം എന്നാ തലത്തിലേക്ക് വളര്‍ത്തിയ ഭരണമാണ് ഇന്ന് നിലവിലുള്ളത്...
അംബാനിയെയും, വയലില്‍ ജോലിയെടുക്കുന്ന കൊരെട്ടനെയും ഒന്നിച്ചെടുത്ത് അവരുടെ വരുമാനം കൂട്ടി, രണ്ടു കൊണ്ട് ഹരിച്ചാല്‍ കൊരെട്ടാണ് 50000 ലക്ഷം കൊടിയിയുടെ വരുമാനം വരും എന്ന അതി നൂതന വികസന കണക്കെടുപ്പില്‍ സമ്പന്നരായി മാറിയ പൊതുജനം ഒടുവില്‍ പ്രതികരിക്കും എന്നുറപ്പ്,,, ഒരു പക്ഷെ അറബുവസന്തം പോലെയോ, സിറിയന്‍ വിപ്ലവം പോലെയോ ആകില്ല അത്.... അതിലും രൂക്ഷമായിരിക്കും....
NB:റാണി = സോണിയാഗാന്ധി അല്ല..... കോന്തന്‍രാജാവ്= മന്‍മോഹന്‍സിങ് അല്ല... രാജ്യം = ഇന്ത്യ അല്ല.... ------------------------------------------------------------------------------------------------ ചൊറ തന്നെ ജീവിതം...:) ഷിനോജ്പൊയനാട് ഒരു ബൂലോക ചൊറ
വിശേഷണങ്ങള്‍ വേണ്ടാത്ത ലോകം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരി,,, അതാണ് ഏർണസ്റ്റോ ഗുവേര ഡി ലാ സെർന എന്ന ചെ. സാമ്രാജിത്തവിരുദ്ധപോരാട്ടങ്ങളില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത ക്യൂബന്‍ വിപ്ലവത്തില്‍ ഫിടലിനോടൊപ്പം ചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ മുതല്‍ ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞടങ്ങും വരെ നീണ്ടു നിന്ന ഒരു സിനിമാറ്റിക് ലൈഫ്...
അര്‍ജെന്റിനയില്‍ ജനിച്ച് ലോകത്തിന്‍റെ മുഴുവന്‍ വിപ്ലവപര്യായമായി മാറിയ ചെ ഒരു സുപ്രഭാതത്തില്‍ വളര്‍ന്നു വന്ന നേതാവായിരുന്നില്ല. തന്നെ ചെറുപ്പം മുതല്‍ അലട്ടിയിരുന്ന ആസ്ത്മ രോഗത്തെ ത്രിണവല്കരിച്ച്, ഡോക്ടര്‍ എന്ന വിലാസം വലിച്ചെറിഞ്ഞു മാനവ വിമോചന പോരാട്ടത്തില്‍ ജീവന്‍ എറിഞ്ഞു കൊടുത്ത മഹാന്‍,,,അതാണെ ചെ അന്ന അക്ഷരം..
എന്‍റെ സ്നേഹത്തിന്‍റെ ചൂടാണോ നിന്നെ മേഘമാക്കിയത്....? അല്ലെന്നുത്തരം..... ഈ വിരഹത്തിന്റെചൂടെനിക്ക് അസഹ്യമാണ്... സൂര്യന്‍റെ കൂടെപ്പോയ ഭൂമിയുടെ ജലകന്യക-മഴയായി വര്‍ഷാവര്‍ഷം ഭൂമിയോട് മാപ്പിരന്നു- കരഞ്ഞാര്‍ത്ത് പേയ്യുമ്പോലെ... കാലമേറെ കഴിഞ്ഞു നീ ആര്‍ത്തലച്ച് പെയ്തെക്കാം.... പക്ഷെ അന്നെന്റെ വരണ്ട ഹൃദയം നനയണം എന്നില്ല....,
ഡ്യൂട്ടി കഴിഞ്ഞുവരുന്ന വഴി മമ്പറത്ത് ഇറങ്ങി, മീന്‍ വാങ്ങല്‍ ആയിരുന്നു ലക്‌ഷ്യം.. മീന്‍ മാര്‍ക്കറ്റില്‍ സുനീര്‍ക്കയും ,ആപ്പുവും തകൃതിയായി വിളിച്ചു പറയുന്നു ആവോലീ,അയക്കൂറാ,,ചൂരാ......
നേരെ ചെന്ന് നിലവാരം ഒക്കെ നോക്കി,,,,
അവോലിയും,അയക്കൂറയും പണ്ടേ തിന്നാല്‍ ഇറങ്ങാത്തത് കൊണ്ട് അതൊന്നും നോക്കിയില്ല,,
നമ്മുടെ പാവം മത്തിയെ കാണാന്‍ ഇല്ല... അയല മൂലയ്ക്ക് ഇത്തിരി കാണാം...
ഞാന്‍ അയലക്ക് വില ചോദിച്ചു, കിലോ 140.... പിന്നെ ഞാന്‍ മറ്റു മൂത്താപ്പ മീനുകളുടെ വില ചോയിച്ചില്ല... ദിനേശ് കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞു വരുന്ന കുറെ പെണ്ണുങ്ങള്‍ ആപ്പുവിനോട് ചൂടാവുന്നു, "ഇഞ്ഞി ഈ ബല്യ പൈശേന്റെ മീനെല്ലോ ബിറ്റാ ഞമ്മളെന്താടാ മേടിക്ക്വാ....?"
ആപ്പു ഒരു നെടുനീളന്‍ ഡയലോഗ് അടിച്ചു.. "ഇങ്ങളെന്തോളീ പറേന്ന്...മത്തിക്ക് നൂറുരുപ്പ്യാ ബെല, ആരാ മേടിക്കാ...? മത്തിക്ക് നൂറ് ന്ന് പറഞ്ഞാ ഇങ്ങള് പറയു ഇന്‍റെ കൈ ബീണ് പോട്ടെന്നു ,,,, ഇതാവുമ്പോ അയക്കൂറക്കും.ആവോലിക്കു എത്ര ആയാലു ആളു മേടിചില്ലേലു ചീത്ത പറയൂല്ല...."
നാല് അയില മേടിച്ചു ഞാനും നടന്നു... അല്ലാണ്ട് എന്ത് പറയാന്‍....,,,,?
ഷിനോജിസം:
മീനിന് വില കൂടിയത് നന്നായി, മീന്‍ കറി വെക്കതിരുന്നാല്‍ ഗാസ് ലാഭിക്കാം....ഇനി ആറു സിലിണ്ടര്‍ മാത്രേ ഉള്ളൂ....എല്ലാത്തിനും അങ്ങ് കൂടട്ടെ, എലിവിഷം റേഷന്‍ പീടിക വഴി കൊടുക്കുകേം കൂടി ചെയ്താല്‍ സന്തോഷം !!!!!!!!!!!!!!!!!!!!!!!!
ഇന്ത്യക്കാരന്‍റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം പേരുകേട്ടതായിരുന്നു.. ഒടുവില്‍ മദാമ്മ എഫെക്റ്റ് അവിടെയും വന്നു ഇന്ത്യന്‍ ഭരണഘടനയെയും, ദേശീയ ചിഹ്ന്നങ്ങളെയും അവഹേളിച്ചു എന്നാ കേസും പറഞ്ഞു അസീം ത്രിവേദി എന്ന കാര്ടൂനിസ്റിനെ പിടിച്ചു ജയിലില്‍ ഇട്ടതു പുത്തന്‍ നവോധാനം ആയി ഞങ്ങള്‍ കണ്ടേക്കാം....
അത് പോലെ മിണ്ടാ സിംഗിനെ കണക്കിന് കളിയാക് കിയ അമേരിക്കന്‍ പത്രക്കാരെകൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോള്‍, സ്വന്തം എന്ന് കരുതിയിരുന്ന അമേരികയും സിംഗ് മാമനെ ചതിച്ചു എന്ന് ഒരു തോന്നല്‍....,,,
എ ഐ സി സി തെരഞ്ഞെടുപ്പ് വഴി കുറെ ഹരിതക്കാരെ മിക്കവാറും ഡല്‍ഹിക്ക് വിടും എന്ന് ഉറപ്പായി... ലോട്ടറി സതീശനും, മലങ്കരകാരുടെ കാര്യം നോക്കിയതിനു പി സിയുടെ സംസ്കാരം കാണേണ്ടി വന്ന ഹരിത പ്രതാപനും , കാണിച്ചുകുളങ്ങര മാമന്റെ പൊണ്ണന്‍ തവള സുധീരെട്ടനും ഡല്‍ഹി കാണുമെന്ന് ഉറപ്പായി.... കൊണ്ഗ്രെസ്സ് കാരെ പുത്തി കണ്ടാ...ഇനി സകല കരിങ്കാലികളും മരം കെട്ടിപിടിച്ചും, പച്ച ബ്ലോഗും തുടങ്ങി ഡല്‍ഹി ടിക്കറ്റ് വാങ്ങും ...
കോണ്‍ഗ്രസ് കമ്പനിയുടെ തലപ്പത്തേക്ക് പുതിയ സി ഇ ഓ വരും എന്നുറപ്പായി... തഴമ്പ് നോക്കി സ്ഥാനം കൊടുക്കും എന്നാണറിവ്... ആദ്യത്തെ പടിയായി ഗ്രാമ വികസന മന്ത്രിയായി കുമരകം കുട്ടന്‍ വരും... അടുത്ത തവണ റായ്ബരെലിയില്‍ അമ്മ മദാമ്മ മാറി മോള് മദാമ്മ വരും...
ഗ്രാമങ്ങള്‍ രാജ്യത്തിന്‍റെ ആത്മാവ്-മഹാത്മാ ഗാന്ധി ഗ്രാമങ്ങള്‍ എന്‍റെ അമൂല്‍ കുട്ടന്‍റെ കളിപ്പാട്ടം -സോണിയാ ഗാന്ധി
@ഷിനോജിസം: മൂലകാരണം ========================================== ഡല്‍ഹിയിലെ ഒഴിവു ദിനത്തില്‍ ഒറ്റയ്ക്ക് ഒന്ന് കറങ്ങി, നേരേ പോയത് പാര്‍ലിമെന്റ് കാണാന്‍, മെട്രോ ഇറങ്ങിയാല്‍ അവിടെ നിന്ന് തന്നെ കാണാം ഭാരതത്തിന്‍റെ പരമോന്നത ഭരണകേന്ദ്രം കല്‍ക്കരിയില്‍ മുങ്ങിത്താണ സമ്മേളനം കഴിഞ്ഞതിനാല്‍ അങ്ങോട്ട് പ്രവേശനം ഇല്ല എന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു,,, കുറച്ചപ്പുറം രാഷ്ടപതി ഭവനിലെക്കുള്ള റോഡ് ആണ്...എന്നാ പിന്നെ അതാവട്ടെ എന്ന് കരുതി അങ്ങോട്ട് നടന്നു, പൊരി വെയിലത്ത് നടന്നു ചെല്ലുമ്പോ അങ്ങോട്ടും പ്രവേശനം "അന്തര്‍ ആനാ മനാ ഹെ." ദൂരെ നിന്നും ചുമ്മാ ലതും നോക്കി നിന്നു ആ ഗേറ്റ്നടുത്ത് ഉള്ള സെക്യൂരിറ്റി പട്ടാളക്കാരോട് ഒരു ചിരിയൊക്കെ പാസാക്കി നോക്കി,
ഒരാളോട് ചുമ്മാ ചോദിച്ചു പാര്‍ലിമെന്റിലേക്ക് സിവിലിയന്മാര്‍ക്ക് എപ്പോഴാ പ്രവേശനം...? ഞെട്ടിച്ചു കൊണ്ട് ഒരുത്തരം "सब चोर घर वापस चला गया. तो आप किसे देखना चाहते हैं....? (എല്ലാ കള്ളന്മാരും വീട്ടില്‍ പോയി, പിന്നെ ആരെ കാണാനാ ...?)
ഹോ നമ്മടെ പട്ടാളക്കാരുടെ ഒരു കഴിവേ....
അയാളെ ബഹുമാനത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു സായിപ്പിനെയും കൊണ്ട് ഒരു ഇന്നോവ കാര്‍ ആ ഗേറ്റില്‍ വന്നു തിരിഞ്ഞു, പ്രസ്തുത പട്ടാളക്കാരന്‍ ഉടനെ കൈ കാട്ടി.. അതീവവിനീതകുശലനിമ്നമസ്തകവുമായി ഡ്രൈവര്‍ ഇറങ്ങി വന്നു പിന്നെ എന്തൊക്കെയോ കാട്ട് ഹിന്ദിയില്‍ അവര്‍ തമ്മില്‍ പറയുന്നു,,, രാഷ്ട്രീയക്കാരെ കള്ളന്മാര്‍ എന്ന് വിളിച്ച ആ മാന്യ പട്ടാളക്കാരനെ ഓര്‍ത്തു രോമാഞ്ചം കൊണ്ട എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ ഡ്രൈവര്‍ ഒരു അമ്പതു രൂപ ആ പട്ടാളക്കാരന്‍റെ കീശയില്‍ കുത്തിക്കേറ്റി...!!!!!!!!!!! പിന്നൊരു ഷേക്ക് ഹാന്‍ഡ്...,,,
കുറച്ചകലെ ഉയരത്തില്‍ പാറുന്ന ത്രിവര്‍ണ്ണപതാക,,,അതില്‍ എന്തോ എഴുതിയിരിക്കുന്നു "മോന്തായം വളഞ്ഞാല്‍ അറുപതെട്ടും വളയും"
മന്മോഹന്‍ സിങ്ങിനോട് ഒരു വൈരുദ്ധ്യ വിരോധിയുടെ ഉപദേശം ------------------------------------------------------------------------------------ കട്ട് മടുക്കുമ്പോള്‍ ആ ചെങ്കോട്ടയിലെ മുസിയം ഒന്ന് കാണാന്‍ പോണം അവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നാള്‍വഴികളും, മഹാന്മാരെയും മികച്ച രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്... അവിടെ ഒരു പാട് പേരുടെ കണ്ണീരു കാണാം,,, സുഭാഷ്ചന്ദ്രബോസും, ആസാദും, ഭാഗത്ത്സിങ്ങും ചിന്തിയ യൌവ്വന സ്വപ്‌നങ്ങള്‍ കാണാം.