ആവശ്യമുള്ളതില്‍ കുത്തിക്കോ...

12/1/12

(എന്‍റെ) ബാല്യം...

മഴപെയ്താല്‍ ചോരുന്ന വീട്....
പാത്രങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു...
കവിഞ്ഞു മറിഞ്ഞു,ചാണകം തേച്ച നിലത്ത് -
ചിത്രങ്ങള്‍ പലതു മാറി വന്നു...

കീറക്കുടയും ചൂടി ഒറ്റയ്ക്ക്, ഒരു മൂലയില്‍ ഞാന്‍..-
മടിയില്‍എന്‍റെ സ്കൂള്‍ ബാഗ്‌...,,,
ചോരുന്നസ്ഥലത്ത് പാത്രങ്ങള്‍ വെക്കാന്‍ വൃഥാ ശ്രമിക്കുന്ന അമ്മ...

അമ്മയുടെ മൂര്‍ധാവിലൂടെ ഇറ്റ് വീഴുന്ന-
മഴത്തുള്ളിയില്‍ നിന്നു മറയാന്‍ 
അമ്മയുടെ നേരെ ഒട്ടി നിക്കുന്ന പെങ്ങള്‍..
സമയം അറിയാന്‍ ഒരു ക്ലോക്ക് പോലും ഇല്ല..
ഒരു പക്ഷെ അര്‍ദ്ധരാത്രിയോ, രണ്ടാം യാമമോ ആവാം...

വീടിനു പുറത്തു ആടിന്‍റെ കൂടുണ്ട്...
കാട്ടവും,മൂത്രവും കുഴഞ്ഞ ദുര്‍ഗന്ധം...
കുടപിടിച്ചു ഉറക്കം തൂങ്ങനാവാതെ
ആട്ടിന്‍ കൂട്ടില്‍ കിടന്നുറങ്ങിയ രാത്രികള്‍....,,,,

എണ്ണയുടെ കരിമണം പരത്തുന്ന വിളക്കുകള്‍-,,,,
എണ്ണയില്‍ കാലെത്താതെ ചില തിരികള്‍ അന്ത്യശ്വാസം വലിച്ചു..

സ്കൂളില്‍ തലേന്ന് കണ്ട കാര്‍ട്ടൂണ്‍ കഥ പറയുന്ന കൂട്ടുകാര്‍-..
ജീവിതം തന്നെയൊരു കഥയായി ഞാനും...
വൈകിട്ട് സ്കൂള്‍ വിടുമ്പോള്‍ പ്രാര്‍ത്ഥന
മഴ പെയ്യല്ലേ, എന്‍റെ ഉറക്കം കളയല്ലേ...

അമ്മയ്ക്കും ആ രാത്രികള്‍ക്കും ഒരു ഭാവമായിരുന്നു..
തോരാത്ത മഴയുടെ ദയനീയത....
പളുങ്ക്പാത്രങ്ങളിലെ മധുര പാനീയമായിരുന്നില്ല ജീവിതം...
കയ്പ്പും, ചവര്‍പ്പും കൂട്ടിയ എന്തോ ഒന്ന്....

ജീവിതം അവസാനിക്കുന്നില്ല...


4 comments:

 1. ബാല്യം എന്നാലും രസം തന്നെ

  ReplyDelete
 2. ഈ ബാല്യം നെഞ്ഞ്ജിനുള്ളില്‍ ഒരു നോവ്‌ പടര്‍ത്തി....തോരാത്ത മഴയുടെ ദയനീയതയുടെ മുഖമുള്ള ആ അമ്മയെ മറക്കാതിരിക്കുക ..സന്തോഷം പടര്‍ത്തുന്ന യവ്വന രചനകള്‍ ഒരായിരം ഉണ്ടാകട്ടെ വായിക്കാന്‍ ഞാനും വരാം ഇടയ്ക്കു...ആശംസകള്‍ ...

  ReplyDelete
 3. നല്ല മഴ... ആ ആട്ടിന്‍ കൂട്ടില്‍ ഉറക്കം തൂങ്ങാതെ കിടന്നുറങ്ങൂ... ഓര്‍മ്മകള്‍...,...

  ReplyDelete
 4. ഞങ്ങള്‍കും ഒണ്ടായിരുന്നു വീടിനോട് ചേര്‍ന്ന് ഒരു ആട്ടിന്‍കൂട്

  ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....