ആവശ്യമുള്ളതില്‍ കുത്തിക്കോ...

11/30/12

ഒന്നായിരുന്നു....


ഒരാള്‍ക്ക്‌ കരളില്‍....,,,

ഒരാള്‍ക്ക്‌ തലയില്‍....,,,
ശ്വാസകോശത്തിലും, എല്ലിലും -
നീര് പോലും ഇറക്കാതെ തൊണ്ടയിലും-


മിണ്ടാനാവാതെ നാക്കിലും-
രുചിഅറിയാതിറക്കാതെ 
ആമാശയത്തിലും അതിന്‍ താഴെയും...
ശപിതജന്മങ്ങള്‍ തമ്മില്‍ -
രോഗങ്ങളില്‍ മാത്രം വ്യത്യസ്തത !!!

എല്ലാവരും കണ്ണ്കുഴിഞ്ഞവര്‍
സ്വപ്‌നങ്ങള്‍ അര്‍ബുദമായി -
ഉരുണ്ടു കൂടിയവര്‍
ഇരുള്‍ മൂടി പെയ്തൊഴിയാത്ത-
എങ്കിലുംവറ്റി വരണ്ട കണ്ണുള്ളവര്‍...
അവര്‍ക്കെല്ലാം കൂടി ഒരു മുഖം...
കുടുംബത്തിനും ഒരു മുഖം,,,
നഷ്ടപ്രതീക്ഷകളുടെ മുഖം...
ഒന്ന് നോക്കിയാല്‍ പിന്നെ നോക്കാനാവാത്ത മുഖം... 

6 comments:

 1. ഒന്നുനോക്കിയാല്‍ പിന്നീട് നോക്കാനാവാത്ത മുഖങ്ങള്‍


  രോഗവും ദുഃഖവും വേദനയും നിറഞ്ഞ ലോകത്ത് തൊഴിലെടുക്കുന്ന നിങ്ങള്‍ക്ക് പ്രാര്‍ത്ഥനകളും ആശംസകളും

  ReplyDelete
 2. ഒന്ന് നോക്കിയാല്‍ പിന്നെ നോക്കാനാവാത്ത മുഖങ്ങള്‍, വരികള്‍ ഹൃദയത്തെ തൊടുന്നു.

  ReplyDelete
 3. കുടുംബത്തിനും ഒരു മുഖം,,,
  നഷ്ടപ്രതീക്ഷകളുടെ മുഖം

  ഹൃദയസ്പര്‍ശിയായി .

  ReplyDelete
 4. വേദനിക്കുന്നവരെ വാക്കുകള്‍ കൊണ്ടും
  പുഞ്ചിരികൊണ്ടും നമുക്ക് സമാധാനിക്കാം

  ReplyDelete
 5. എന്റെ ഈ കൈകളില്‍ കിടന്നു രണ്ടുപേര്‍ .............
  ഇല്ല ഓര്‍ക്കാന്‍ എനിക്കാവില്ല ...

  ആശംസകളോടെ
  അസ്രുസ്

  ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....