ആവശ്യമുള്ളതില്‍ കുത്തിക്കോ...

9/20/12

വിരഹമേഘം


എന്‍റെ സ്നേഹത്തിന്‍റെ ചൂടാണോ നിന്നെ മേഘമാക്കിയത്....?
അല്ലെന്നുത്തരം.....
ഈ വിരഹത്തിന്റെചൂടെനിക്ക് അസഹ്യമാണ്...
സൂര്യന്‍റെ കൂടെപ്പോയ ഭൂമിയുടെ ജലകന്യക-മഴയായി
വര്‍ഷാവര്‍ഷം ഭൂമിയോട് മാപ്പിരന്നു-
കരഞ്ഞാര്‍ത്ത് പേയ്യുമ്പോലെ...
കാലമേറെ കഴിഞ്ഞു നീ ആര്‍ത്തലച്ച് പെയ്തെക്കാം....
പക്ഷെ അന്നെന്റെ വരണ്ട ഹൃദയം നനയണം എന്നില്ല....,

3 comments:

  1. നല്ല വരികള്‍ .. പ്രത്യേകിച്ച് മഴയായി വര്‍ഷാവര്‍ഷം ഭൂമിയോട് മാപ്പിരന്നു എന്ന പ്രതീകം

    ReplyDelete
    Replies
    1. എനിക്ക് പണ്ടെങ്ങോ തോന്നിയ ഒരു "സംഭവം" ആണത്, മഴ ചൂടായ ഭൂമിയെ തണുപ്പികുന്നു, ഭൂമി എന്തിനു ചൂടായി....? അത് ജലം സൂര്യന്‍റെ കൂടെ പോയത് കൊണ്ടല്ലേ...?

      Delete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....