ആവശ്യമുള്ളതില്‍ കുത്തിക്കോ...

9/19/12

മീന്‍ കറി പൊള്ളുന്നു...... ഒരു രക്ഷയും ഇല്ല കോയാ !!!!!!!!!!!!!!!!!!!"




ഡ്യൂട്ടി കഴിഞ്ഞുവരുന്ന വഴി മമ്പറത്ത് ഇറങ്ങി, മീന്‍ വാങ്ങല്‍ ആയിരുന്നു ലക്‌ഷ്യം.. മീന്‍ മാര്‍ക്കറ്റില്‍ സുനീര്‍ക്കയും ,ആപ്പുവും തകൃതിയായി വിളിച്ചു പറയുന്നു ആവോലീ,അയക്കൂറാ,,ചൂരാ......

നേരെ ചെന്ന് നിലവാരം ഒക്കെ നോക്കി,,,,


അവോലിയും,അയക്കൂറയും പണ്ടേ തിന്നാല്‍ ഇറങ്ങാത്തത് കൊണ്ട് അതൊന്നും നോക്കിയില്ല,,

നമ്മുടെ പാവം മത്തിയെ കാണാന്‍ ഇല്ല...
അയല മൂലയ്ക്ക് ഇത്തിരി കാണാം...

ഞാന്‍ അയലക്ക് വില ചോദിച്ചു,
കിലോ 140....
പിന്നെ ഞാന്‍ മറ്റു മൂത്താപ്പ മീനുകളുടെ വില ചോയിച്ചില്ല...
ദിനേശ്‌ കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞു വരുന്ന കുറെ പെണ്ണുങ്ങള്‍ ആപ്പുവിനോട് ചൂടാവുന്നു,
"ഇഞ്ഞി ഈ ബല്യ പൈശേന്റെ മീനെല്ലോ ബിറ്റാ ഞമ്മളെന്താടാ മേടിക്ക്വാ....?"

ആപ്പു ഒരു നെടുനീളന്‍ ഡയലോഗ് അടിച്ചു..
"ഇങ്ങളെന്തോളീ പറേന്ന്...മത്തിക്ക് നൂറുരുപ്പ്യാ ബെല, ആരാ മേടിക്കാ...? മത്തിക്ക് നൂറ് ന്ന് പറഞ്ഞാ ഇങ്ങള് പറയു ഇന്‍റെ കൈ ബീണ് പോട്ടെന്നു ,,,, ഇതാവുമ്പോ അയക്കൂറക്കും.ആവോലിക്കു എത്ര ആയാലു ആളു മേടിചില്ലേലു ചീത്ത പറയൂല്ല...."

നാല് അയില മേടിച്ചു ഞാനും നടന്നു...
അല്ലാണ്ട് എന്ത് പറയാന്‍....,,,,?

ഷിനോജിസം:

മീനിന് വില കൂടിയത് നന്നായി, മീന്‍ കറി വെക്കതിരുന്നാല്‍ ഗാസ് ലാഭിക്കാം....ഇനി ആറു സിലിണ്ടര്‍ മാത്രേ ഉള്ളൂ....എല്ലാത്തിനും അങ്ങ് കൂടട്ടെ, എലിവിഷം റേഷന്‍ പീടിക വഴി കൊടുക്കുകേം കൂടി ചെയ്താല്‍ സന്തോഷം !!!!!!!!!!!!!!!!!!!!!!!!

3 comments:

  1. മീനിന് വില കൂടിയത് നന്നായി, മീന്‍ കറി വെക്കതിരുന്നാല്‍ ഗാസ് ലാഭിക്കാം....ഇനി ആറു സിലിണ്ടര്‍ മാത്രേ ഉള്ളൂ....എല്ലാത്തിനും അങ്ങ് കൂടട്ടെ, എലിവിഷം റേഷന്‍ പീടിക വഴി കൊടുക്കുകേം കൂടി ചെയ്താല്‍ സന്തോഷം !!!!!!!!!!!!!!!!!!!!!!!!

    ഇനി കുറച്ചുകൂടി കഴിഞ്ഞാല്‍ എലി വിഷത്തിനു വരെ നിയന്ത്രണം വരും..

    ReplyDelete
  2. സര്‍ക്കാര്‍ ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കീട്ടുണ്ട് :)

    ReplyDelete
  3. ശമ്പളമൊഴിച്ചു ബാക്കി എല്ലാത്തിന്‍റെയും നിലവാരം അതിവേഗം ബഹുദൂരം ഉയരുകയാണല്ലോ ഭഗവാനെ.......

    ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....