ആവശ്യമുള്ളതില്‍ കുത്തിക്കോ...

6/27/12

അനന്തന്‍ മേസ്ത്രീന്‍റെ കുപ്പിപ്പാന്‍റ്,,,,,,

                               നമുക്ക് ചുറ്റുമുള്ളവര്‍, നമ്മുടെ തന്നെ കഥയില്‍ കഥാപാത്രങ്ങളായി എത്തുന്നത്‌ എങ്ങനെ വ്യാഖ്യാനിക്കാം...? സര്‍ഗശേഷി കുറഞ്ഞവന്‍ എന്നോ, സ്വന്തം ഭാവനയില്‍ പൂച്ചപെറ്റ് കിടക്കുന്നവനെന്നോ പറയാം, ആക്ഷേപിക്കം ...
തിരക്കഥ എന്ന സിനിമ റിലീസ്‌ ആയപ്പോള്‍ , ശ്രീവിദ്യയുടെ കഥ വളച്ചൊടിച്ചു രഞ്ജിത്ത് വിറ്റു കാശാക്കി എന്നും , ഇങ്ങനെ ഉള്ളവന്‍ ഏറെ കാലം സിനിമ പിടിക്കില്ലെന്നും പറഞ്ഞ കൈരളിയുടെ പുത്രന്മാര്‍  ഉണ്ട്....


എങ്ങനെയായാലും, ചില സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍ നമ്മളെ വല്ലാതെ സ്വാധീനിക്കും...


  കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്തുള്ള പൊയനാട് എന്ന് പറയുന്ന  ശാന്ത സുന്ദര  ഗ്രാമത്തിലെ വസ്ത്രാലങ്കാര ചുമതല പണ്ട് മുതലേനിര്‍വഹിച്ചിരുന്ന (ഇരിക്കുന്ന) വ്യക്തിയാണ് അനന്തന്‍ മേസ്ത്രി...


പൊയനാട് നാട്ടിലെ ഒരു മുഖ്യസ്ഥനും , അടിയുറച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ആയിരുന്നു മേസ്രി...(ഇനി മേസ്ത്രി എന്ന് പറയില്ല, മേസ്രി...അത് മതി).നാടിന്‍റെ അന്നദാതവായ ബാലാട്ടന്റെ പീടികയുടെ തൊട്ടടുത്ത മുറിയില്‍ ഇരുന്നാണ് മേസ്രിയുടെ തുന്നപ്പണി..., ബാലട്ടന്റെ പീടികയില്‍ അമ്മയെയും പ്രാകി സാധനം വാങ്ങാന്‍ പോയി നിക്കുമ്പോ, മനോരമ പേപ്പര്‍ വായിക്കാന്‍ മേസ്രിയുടെ കടയിലും കയറും.


കടയില്‍ കയറുന്നതിനു വേറെ ഒരു ഉദ്ദേശം കൂടെയുണ്ട്...
അലമാരയില്‍ നിരയായി വച്ചിരിക്കുന്ന തുണിപ്പെട്ടികള്‍....
അതിലെ സുന്ദരിയായ സ്ത്രീകള്‍...(കൂടുതല്‍ പറയുന്നില്ല, സദാചാര പോലീസ് പിടിക്കും)


മേസ്രി അധികമായി ആരോടും മിണ്ടാത ആളാണ്‌, എന്നാലും, അങ്ങോട്ട്‌
"മേസ്രി..."
എന്ന് വിളിച്ചാല്‍...
"ആ" 
എന്നൊരു മറുപടി കിട്ടും...
ദാട്സ് ഓള്‍...


അന്നൊക്കെ ഓണത്തിനോ വിഷുവിനോ, മാത്രമാണ് പുതിയ കുപ്പായം എടുക്കുന്ന പരിപാടി ഉള്ളൂ...
അമ്മക്ക് ബോണസ്‌ കിട്ടി വരുന്ന വഴി അമ്മക്ക് ഇഷ്ടപ്പെട്ട ഒരു തുണി ഇങ്ങു വാങ്ങും....അത് മിക്കവാറും സ്കൂളില്‍ പോകുമ്പോ യുണിഫോം ആയി കൂടി 
ഉപയോഗിക്കാന്‍ കഴിയുന്ന കാപ്പിയോ, കറുപ്പോ ആയിരിക്കും...


അതും വാങ്ങിച്ചു വരുന്ന അമ്മ വഴിക്ക് മേസ്രിയുടെ കടയില്‍ കേറും...എന്നിട്ട് ആ തുണി കൊടുക്കും...
"ഒരി പേന്‍റ് അടിക്കണം മേസ്രീ...., കുട്ടന്....ഒയെ പീടിയേല് വേരുമ്പോ ഇങ്ങള് അളവെടുതോ...."


അപ്പോള്‍ മെസ്രീന്റെ മറുപടിയാണ് കിടു


"കുട്ടനെല്ലേ....? അളവോന്നും ബെണ്ടപ്പ...ഓന ഞാന്‍ ദെവസോം കാണ്ന്നതെല്ലേ.....


അപ്പൊ അമ്മ:


"ഇങ്ങള് അടിക്കുമ്പോ കൊറച്ച് ബെല്താക്കി അടിച്ചോ മേസ്രീ......പിള്ളറ്‌ ബണ്ണം ബെക്ക്ന്നെല്ലേ....."


ആ ഡയലോഗ് ആണ് നമ്മടെ ഹൃദയം തകര്‍ക്കുക....


അങ്ങനെ ഏകാലവ്യനെ പോലെ മ്മടെ മെസ്രി എന്നെ മനസ്സില്‍ വിചാരിച്ചു പാന്‍റ് അടിക്കുകയാണ് സുഹൃത്തുക്കളെ.....


അങ്ങെനെ ഒടുവില്‍ ആ ദിവസം വന്നു ചേരും...


പണി പൂര്‍ത്തിയായി, നല്ല ചിരട്ട കത്തിച്ച ഇസ്തിരി ഒക്കെ വെച്ച് തേച്ച പാന്‍റ് വീട്ടിലേക്കു എത്തുകയാണ്....


അമ്മ പറഞ്ഞ പോലെ തന്നെ ഒരു ഒന്നൊന്നര സൈസ് ആയിരിക്കും ആയ പാന്‍റ്...


അര ഭാഗം പാതാളം പോലെ ഇരിക്കും (നമ്മള് തടിക്കുമല്ലോ....ലതിന്...!!!!!)


നീളം ഒരു പത്തി ഞ്ചു കൂടും....


പാന്റിന്റെ താഴ് ഭാഗം കാലിന്റെ നിട്ടെല്ലിനോട് ഇറുങ്ങി  ഇരിക്കും....


അങ്ങനെ വെള്ളപ്പൊക്കം വന്നത് പോലെ പാന്റ്നിറെ അറ്റം ആറു മടക്കും മടക്കി., അരഭാഗം ബെല്‍റ്റ്‌ (ചെലപ്പോ നാട!!!!!!!) കൊണ്ട് മുറുക്കി, ഫിഷേര്‍ എക്സ്ട്രായുടെ  തഴഞ്ഞു വെള്ള ലൈന്‍ കണ്ടു തുടങ്ങിയ  ഒരു സ്പന്ജിന്റെ ചെരുപ്പും ഇട്ടിട്ടു  ഒരു നടത്തം ഉണ്ട്.....


ഓണത്തിന് ചങ്ങായിമാരോക്കെ ഇതേ കോലത്തില്‍ ആയിരിക്കും (അനന്തന്‍ മേസ്രി ഒരു കോമണ്‍ ഫാക്റ്റ് ആണല്ലോ !!!!!ഹീ ഹീ ) എന്നത് കൊണ്ട് അതായിരുന്നു അന്നത്തെ ആഗോള സ്റ്റൈല്‍....


ഷര്‍ട്ട്‌ന്‍റെ കാര്യവും തീരെ വ്യത്യസ്തം അല്ല,,,,,


അച്ഛന്‍റെ അളവിനായിരിക്കും മിക്കവാറും ഷര്‍ട്ട്...


"ചെക്കന്‍ തടിക്കും മേസ്രീ ഇങ്ങള് ലൂസായിട്ട്‌ അടിച്ചോ "എന്ന് അച്ഛന്‍ പറഞ്ഞ പ്രകാരം മേസ്രി ഷര്‍ട്ട് ഒരു ഒന്നൊന്നര വ്യാപ്തി യില്‍ തന്നെ തുന്നും...
കൂട്ടത്തില്‍ ഒരു ടച്ചിംഗ്സ് പോലെ ഇറക്കവും ഒന്ന് കൂട്ടും....


ഷര്‍ട്ട് ആണോന്നു ചോദിച്ചാല്‍ അതെ എന്നും, ജുബ്ബ ആണോന്നു ചോദിച്ചാല്‍
അല്ല എന്ന് പറയാനും കഴിയില്ല എന്നാ അവസ്ഥ.....!!!!!!!!!!


അങ്ങനെ ഈ ഡബിള്‍ സൈസ് പാന്‍റും ഷര്‍ട്ടും ഒക്കെ ഇട്ടു വര്‍ഷങ്ങള്‍ അങ്ങ് പോയി...


അപ്പോഴാണ്‌ പൊയനാട് പുതിയ താരോദയം....


കുശാല്‍സ് എന്ന ബല്യ ബാര്‍പ്പ് ബീട്ടിലെ ചെക്കന്‍ സെനീര്‍ നമ്മടെ ചങ്ങായി ആകുന്നതു....


ഓന്റെ പേന്‍റ് കണ്ട് ഞങ്ങള് ഞെട്ടി...
ഷര്‍ട്ട് കണ്ട് തരിച്ചു.....


കാരണമെന്താ....?


ഓന്റെ പാന്റിന്റെ അടി ഭാഗം ഇറുങ്ങിയതല്ല..!!!!!!!!


ഡി ഡി ഫോറിലെ പഴയ പംഗ്രാസ്‌ മലയാളം സിനിമേല് ജയനും നസീറും എല്ലാം ഇടുന്ന "പാളപ്പാന്റ്റ്‌"....ബെല്‍ബോട്ടം...!!!!!!!!!!!!


ഓന്റെ ഷര്‍ട്ടോ...?


ദൈവമേ....


ഓന്റെ പൊക്ക് വരെയേ നീളമുള്ളൂ....പോരാത്തെനു ഓന ആയിന്റുള്ളില് ഇട്ടിട്ട് തുന്നിയപോലെ.....ഒട്ടി നിക്കുന്ന്......!!!!!!!!
കാലുമ്മല് ഷൂ.....
\
ഇതെന്ത് കുദരത്...????????


അങ്ങനെ മാറ്റത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയ സനീരിന്റെ പാത പിന്തുടര്‍ന്ന് ഞങ്ങളും ബെല്ബോട്ടവും ഷോര്‍ട്ട് ഷര്‍ട്ടും സ്വീകരിച്ചു...
കാലുമ്മല് ഷൂ ബന്നു.....പിന്നെ ചെരുപ്പും....


വീടുകളില്‍ ബോംബ്‌ വീണു....


പിള്ളേര്‍ക്ക്‌ പിരാന്താ....എത്ര ഷര്‍ട്ട്ന്‍റെ തുണിയാപ്പാ പിള്ളറ് ബെറ്തെ കളെന്നു....??????


അങ്ങനെ പോയി.....


കാലം പിന്നെയും അഞ്ചാം ഗിയറില്‍ മുന്നോട്ടു പോയി....


സനീര്‍ പിന്നേം മാറി,,,,,


അവന്റെ ഷര്‍ട്ട് ഇറങ്ങാന്‍ തുടങ്ങി....നീളം കൂടി വരുന്നു....


ഞങ്ങളും കൂട്ടി....


അവന്‍ പാന്റിന്റെ ബെല്‍ബോട്ടം വിസ്തീര്‍ണ്ണം കുറക്കാന്‍ തുടങ്ങി....
ആദ്യം വ്യാസം പതിനഞ്ചു ആയിരുന്നെങ്കില്‍ അത് പത്തായി കുറഞ്ഞു....


ഞങ്ങളും കുറച്ചു....


പാന്റിറെ അടിഭാഗം ഇറുകി ഇറുകി വരാന്‍ തുടങ്ങി...


അങ്ങനെ 2010  വന്നു...


ഒരുനാള്‍ സനീറിനെ കണ്ട ഞാന്‍ ഞെട്ടി...


"അടിഭാഗം ഇറുങ്ങിയ പാന്‍റ്"
മുട്ട് വരെയുള്ള ലൂസ് ഷര്‍ട്ട്
കാലില്‍ ചൊകര ചോന്ന ഒരു സ്പഞ്ചിന്റെ  ചെരുപ്പ്.....


ഇതെന്ത് പറ്റി സനീരെ...?
 എന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു...


ഇതാടാ ഇപ്പൊ ഫെഷന്‍...!!!!!!!!!!
ഇതാന്നു കുപ്പിപ്പാന്റ്റ്‌.....ഇന്റെ പഴേ പാന്‍റ് ഇങ്ങനെ ആക്കാ....ആള്‍ടെര്‍ ചെയ്താല് മതി......


ഞാന്‍ ഞെട്ടിയില്ല....


ഇതൊക്കെ എന്ത്....??/


സനീര്‍ ഫെഷന്‍ മാറ്റിയത് കൊണ്ട് നമ്മളും മാറ്റണ്ടേ...?


ബെല്‍ബോട്ടം പാന്‍റ് അടിക്കാന്‍ അറിയാതോണ്ട് അനന്തന്‍ മെസ്രീന്റെ കയ്യില്‍ ഇപ്പൊ വര്‍ഷങ്ങളായി ആരും തുണി കൊടുക്കാറില്ല....
ഫെഷന്‍ ഷര്‍ട്ട് അടിക്കാന്‍ അറിയാതോണ്ട് അതും....


പക്ഷെ ഇപ്പൊ സനീര്‍ ഇട്ടതോ...?പണ്ട് അനന്തന്‍ മേസ്രി അടിച്ചു തരാറുള്ള ആ പഴയ കുപ്പിപ്പാന്റ്റ്‌....!!!
ആ ബല്യ ഷര്‍ട്ട്......!!!!!!!!


മേസ്രീ ഭൂമി ഉരുണ്ടത് തന്നെ....


നമ്മള്‍ ഇതാ ഇങ്ങളെ പീടിയെ തെന്നെ എത്തി......


അടിക്ക് ഒരു കുപ്പി ഉഷാറായിറ്റ്.......19 comments:

 1. നന്നായിട്ടുണ്ട് കുട്ടാ ഇന്ടെ ആത്മ കഥ....എന്നാലും നീ മെസ്രിന്റെ കടേല് പയ്പ്ര്‍ നോക്കാന്‍ പോന്നതോ അതോ?????

  ReplyDelete
 2. നന്നായിട്ടുണ്ട് കുട്ടാ ഇന്ടെ ആത്മ കഥ....എന്നാലും നീ മെസ്രിന്റെ കടേല് പയ്പ്ര്‍ നോക്കാന്‍ പോന്നതോ അതോ?????

  ReplyDelete
 3. നന്നായി പറഞ്ഞു... പക്ഷേ ആ കമ്മ്യൂണിസ്റ്റ് വിരോധം ഈ നല്ല കഥകളിൽ കലർത്തണോ ?

  ReplyDelete
  Replies
  1. priya suhruthe, ente fb profile onnu nokkane, njanum oru sakhaavaanu, balasangham jilla committe member okke aayirunnu, pinne ente ee postil evideyaanu angane thonnan idam ennu enikku sathyamaayum manasilaayilla...eduthu parayukayaanenkil athu thiruthan santhoshame ulloo..paavappettavante samoohathodulla neethiyudham ezhuthiloodeyaanu ennu viswasikkunna aalaanu njan....

   Delete
 4. ഷിനോജെ..ആശംസകള്‍. @@ സുമേഷ്, ഞാനും കണ്ടില്ലല്ലോ ഇതില്‍ രാഷ്ട്രീയമൊന്നും.

  ReplyDelete
 5. കലക്കി ചേട്ടാ... ആ രാഷ്ട്രീയത്തിന്റെ കാര്യം പറഞ്ഞവനെ വിട്ടേക്കു..... എല്ലായിടത്തും കാണും ഇതെപോലത്തെ തൊഴുത്തില്‍കുത്തികള്‍........... ...
  എല്ലാ വിധ ആശംസകളും നേരുന്നു.....

  ReplyDelete
 6. നന്നായി പറഞ്ഞു. ആശംസകള്‍..

  ReplyDelete
 7. ശിനോജു പറഞ്ഞതുപോലെ ,
  അതാണ്‌ ഫാഷന്‍!!!,!! എപ്പോഴും പഴമയുടെ പരിഷ്കരിച്ച രൂപം മാത്രമാണ് പുതിയ സ്റ്റൈല്‍. അത് ഭൂഗോളം പോലെ കറങ്ങിത്തിരിഞ്ഞു വീണ്ടും വരും, പോകും, വരും.

  നന്നായി എഴുതി. ആശംസകള്‍!!

  ReplyDelete
 8. ഷിനൊജെ ...നന്നായിട്ടുണ്ട് ....... ആശംസകള്‍

  ReplyDelete
 9. Shinoj Kollam... Valare nannayittund

  ReplyDelete
 10. കൊള്ളാം....സ്മരണകള്‍ അതെ തീവ്രതയോടെ പകര്‍ത്തി...ആശംസകള്‍...

  ReplyDelete
 11. നന്നായി പറഞ്ഞു... ഓർമ്മകൾക്കെന്ത് സുഗന്ധം അല്ലേ.....

  ഭാവുകങ്ങള്.......

  ReplyDelete
 12. പാന്റ്സിനെ വരെ കഥാപാത്രമാക്കീല്ലേ ചുള്ളാ...

  ReplyDelete
 13. കാലത്തിന്റെ കോലം കെട്ടല്‍ അല്ലാതെന്താ..
  എഴുത്ത് ഇഷ്ടപ്പെട്ടു.. ..
  അഭിനന്ദനങ്ങള്‍..

  ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....