ആവശ്യമുള്ളതില്‍ കുത്തിക്കോ...

6/7/12

അയ്യോ രോഗികള്‍ ഒരുപാടുണ്ട്...!!!!!!!!!!!!!!!!


ആശുപത്രിയിലെ മുറിയില്‍ ഇരുന്നാല്‍ പുറത്തു മഴ പെയ്യുന്നത് കാണാം...
ചേലോറ സ്കൂളിലേക്ക് രാവിലെ കുട്ടികള്‍ മഴയെ മുറിച്ചു നീങ്ങുന്നതും.
ചെറിയകുട്ടികളൊക്കെ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്, വലിയബാഗൊക്കെ തോളില്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും നനഞ്ഞു കുളിക്കുന്നുണ്ട്...
മിക്ക കുടകളുടെ അടിയിലും നാലും ആറും കാലുകള്‍..
സ്വന്തം കുട കറക്കി മറ്റുള്ളവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നവര്‍ ഒരു ഭാഗത്ത്‌.....
കടയുടെ വരാന്തയില്‍ നിന്നും ഒറ്റയാന്‍ കുടയുടെ അടിയിലേക്ക് ചേക്കേറുന്ന വിരുതന്മാര്‍.....
ഓര്‍മയിലേക്ക് വന്നത് നനവിലൂടെ അരിച്ചിറങ്ങുന്ന ആ പഴയ സൌഹൃദത്തിന്‍റെ ചൂടാണ്.....
മഴ നനഞ്ഞു വന്നു ബെഞ്ചിന്റെ അറ്റത്ത് ആര്‍ക്കോ ഇരിക്കാനുള്ള സ്ഥലവും വിട്ടു ഒട്ടിച്ചേര്‍ന്നിരുന്ന്‍ സൌഹൃദത്തിന്റെ ചൂട് കാഞ്ഞത്...
മലവെള്ളപ്പാച്ചില്‍ പോലെ വെള്ളം ഓടയിലൂടെ ഒഴുകുന്നത്‌ അതിശയത്തോടെ പറഞ്ഞത്....
സ്കൂളിന്റെ മുറ്റത്ത്‌ കെട്ടി നിന്ന വെള്ളത്തില്‍ നാരാണന്‍ മാഷ്‌ കാണാതെ തോണി ഇറക്കിയത്....
അപ്പുറത്തെ ക്ലാസിലെ ജുബൈരിയയുടെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന തൊപ്പി ഉള്ള കളര്‍ കുട അസൂയയോടെ നോക്കിയത്....
"അന്‍റെ വീട്ടില് ഇങ്ങനത്തെ കോടയ്ണ്ട് , ഞാന്‍ എടുക്കായിട്ടാന്നു" എന്ന് വീമ്പ് പറഞ്ഞത്.....
വൈകിട്ട് ഫാഷനബിള്‍ ബെകറിയില്‍ നിന്നും പലബിസ്ക്കറ്റ് എന്ന കണ്ണൂരില്‍ മാത്രം ഞാന്‍ കണ്ട പാവപ്പെട്ടവന്‍റെ ബിസ്കറ്റ്‌ വാങ്ങിയുള്ള യാത്ര.....






അയ്യോ!!!!!!! ഇങ്ങനെ ഓരോന്ന് ഓര്‍മിക്കാന്‍ പറ്റിയ സമയം....
മഴയാണ്....കേരളമാണ്....പനിയുണ്ടാകും...നേഴ്സ് അല്ലെ....?
ദേ രോഗികള്‍....
ഇനി ഇത്തിരി തിരക്കാണ്,,,,

4 comments:

  1. കണ്ണൂര്‍ - ചേലോറ - ഏച്ചൂര്‍ - എളയാവൂര്‍ - മേലെ ചൊവ്വ -
    ആകെപ്പാടെ ഈ ബ്ലോഗില്‍ ഒരു കണ്ണൂര്‍ മണക്കുന്നല്ലോ!

    ആശംസകള്‍ !

    ReplyDelete
    Replies
    1. സംശയം എന്ത് കണ്ണൂരാന്‍ സാറേ,,,,, ഞാനും കണ്ണൂര് തെന്ന്യാപ്പാ....

      Delete
  2. മഴയാണ്....കേരളമാണ്....പനിയുണ്ടാകും...നേഴ്സ് അല്ലെ....?
    ഇതിനിടയിലും ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടല്ലോ ..നടക്കട്ടെ ...

    ReplyDelete
    Replies
    1. എന്‍റെ വെള്ളീ.....ഓര്‍മ്മകള്‍ അല്ലെ അയവിറക്കാന്‍ പറ്റൂ....

      Delete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....